Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ജിഎച്ച്എസ് മണ്ണഞ്ചേരിയുടെ 2003- 24 അധ്യായനവർഷത്തെ ശാസ്ത്ര ക്ലബ് ഉദ്ഘാടനം തിങ്കളാഴ്ച ഉച്ചയ്ക്ക് 2 pm ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.

സ്കൂൾ ഹെഡ്മിസ്‍ട്രസ് ശ്രീമതി സ‍ുജാതകുമാരിയ‍ുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, ശാസ്ത്ര ക്ലബ് കൺവീനറും, ഫിസിക്കൽ സയൻസ് അധ്യാപികയ‍ുമായ

ശ്രീമതി റീജ ജോസഫ് സ്വാഗതം ആശംസിച്ചു. ബഹുമാനപ്പെട്ട എച്ച് എം പ്രസംഗത്തെ തുടർന്ന്ട ക്ലബ് ഉദ്ഘാടനത്തിനായി

എത്തിയ അധ്യാപകനും, ശാസ്ത്ര അവതാരകനുമായ ശ്രീ രാധാകൃഷ്ണൻ സാർ നിലവിളക്ക് കൊളുത്തി ക്ലബ് ഉദ്ഘാടനകർമ്മം നിർവഹിച്ചു. രാധാകൃഷ്ണൻ സാർ കുട്ടികൾക്ക് വേണ്ടി നമ്മൾ നിത്യജീവിതത്തിൽ വെറുതെ പാഴാക്കി കളയുന്ന വസ്തുക്കൾ കൊണ്ട് നിർമ്മിച്ച ഇംപ്രോവൈസ്‍‍‍‍ഡ് എയ്ഡ്സ് കൊണ്ട് വിവിധ ശാസ്ത്ര തത്വങ്ങൾ വളരെ ലളിതമായി സരസുമായി അവതരിപ്പിച്ചു. യോഗത്തിൽ എസ്. എസ്,ഹിന്ദി അധ്യാപകരായ ശ്രീ ദിലീപ് ,ശ്രീമതി ഹേമ തുടങ്ങിയവരുടെ മഹനീയ സാന്നിധ്യം ഉണ്ടായിരുന്നു .നാച്ചുറൽ സയൻസിലെ സീനിയർ അധ്യാപികയായ ശ്രീമതി വിധ‍ു.എ. ജി യോഗത്തിന് നന്ദി ആശംസിച്ചതോടെ യോഗം അവസാനിച്ചു.

പ്രവർത്തനങ്ങൾ

ശാസ്ത്രവുമായി ബന്ധപ്പെട്ട കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന നിരവധി പോസ്റ്റർ സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു

കർക്കിടകവുമായി ബന്ധപ്പെട്ട് ഔഷധസസ്യങ്ങളുടെ പ്രദർശനം നടന്നു