ഉള്ളടക്കത്തിലേക്ക് പോവുക

ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

.ജ‍ൂൺ 2 പ്രവേശനോത്സവം

ജ‍ൂൺ 2 പ്രവേശനോത്സവം വിപ‍ുലമായ പരിപാടികളോടെ ആഘോഷിച്ച‍ു.സ്കൂൾ പ്രവേശനോത്സവത്തിന് ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി ഹഫ്സ കെ സ്വാഗതം ആശംസിച്ചു. ബഹുമാനപ്പെട്ട പി ടി പ്രസിഡൻറ് ശ്രീ മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. പ്രശസ്ത സംഗീത സംവിധായകൻ ശ്രീ ജസ്റ്റിൻ ഫിലിപ്പോസ് ഉദ്ഘാടനം നിർവഹിച്ചു. ഓരോ വിദ്യാർത്ഥികൾ അവതരിപ്പിച്ച നാടൻ പാട്ടരങ്ങിന‍ുശേഷം, സ്റ്റാഫ് സെക്രട്ടറി വിധു എ ജി കൃതജ്ഞത രേഖപ്പെടുത്തി.

ജൂൺ 5 പരിസ്ഥിതിദിനാഘോഷം ഗവണ്മെൻ്റ് ഹൈസ്കൂൾ മണ്ണഞ്ചേരിയിലെ സീനിയർ S P C കേഡറ്റുകൾ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് അസ്സംബ്ലി നടത്തി. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ കേഡറ്റുകളും മറ്റു വിദ്യാർത്ഥികളും പരിസ്ഥിതി സംരക്ഷണത്തിനായി പ്രതിജ്ഞയെടുത്തു. പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെപ്പറ്റി സീനിയർ കേഡറ്റുകൾ അധ്യാപകർക്കും കുട്ടികൾക്കും ബോധവൽക്കരണ ക്ലാസ്സെടുത്തു. പരിസ്ഥിതിസംരക്ഷണത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് കേഡറ്റുകൾ തൈകൾ വിതരണം ചെയ്തു. അതോടൊപ്പം തന്നെ പരിസ്ഥിതിദിനത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കുന്ന പോസ്റ്ററുകൾ നിർമ്മിച്ചു. ഒപ്പം തന്നെ റാലിയും സജ്ജമാക്കി. ഇന്നത്തെ കേഡറ്റുകളുടെ അസ്സംബ്ലിയും പരിസ്ഥിതിദിന സന്ദേശവും മറ്റു കുട്ടികൾക്ക് പ്രചോദനമായി. കേഡറ്റുകളുടെ ഈ ദിനത്തിലെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് ഹെഡ് മിസ്ട്രസ്സ് ഹഫ്സ ടീച്ചർ അറിയിച്ചു

JUNE 19വായനാദിനത്തോടന‍ുബന്ധിച്ച് ജബീനടിച്ചറ‍ുടെ സഹായത്തോടെ ലൈബ്രറിയിലെ പഴയ പ‍ുസ്തകങ്ങൾ ബൈൻഡ് ചെയ്ത് ആകർഷകമാക്കി

JUNE 26 അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം ടീൻസ് ക്ലബിന്റെ നേതൃത്വത്തിൽ June 26 ന് ലഹരിവിരുദ്ധ അസംബ്ലി സംഘടിപ്പിച്ചു. പത്താം ക്ലാസിലെ കുട്ടികളാണ് അസംബ്ലിയിൽ പങ്കെടുത്തത്. ലഹരിക്കെതിരായി ഒരു സംഗീതനൃത്ത ശിൽപം കൂട്ടികൾ അവതരിപ്പിച്ചു അധ്യാപകർ ലഹരി എന്ന വിപത്ത് കുട്ടികളെ എങ്ങനെയെല്ലാം ബാധിക്കും എന്ന് വ്യക്തമായി പറഞ്ഞു കൊടുത്തു .അന്നേ ദിവസം SPC, നല്ല പാഠം എന്നീ ക്ലബ്ബുകളുമായി ചേർന്ന് സൈക്കിൾ റാലിയും സംഘടിപ്പിച്ചു

മണ്ണഞ്ചേരിപഞ്ചായത്തിൻെറ പാഴ്‌പുതുക്കം പദ്ധതിയുടെ ഭാഗമായി കുട്ടികൾ പാഴ് വസ്ത‍ുക്കൾ ഉപയോഗിച്ച് നിർമ്മിച്ച വസ്തുക്കളുടെ പ്രദർശനം ജൂലൈ 3-ാം തീയതി നടന്ന‍ു.

നിയമ ബോധവത്ക്കരണ ക്ലാസ്

സമഗ്ര പ്ലസിൽ ടീച്ചിംങ് മാന‍ുവൽ അയക്കേണ്ടതിനെക്ക‍ുറിച്ച് SITC ശ്രീമതി ഷീജ ടീച്ച്ർ മറ്റ് അദ്ധ്യാപകർക്ക് ക്ലാസ‍ുകൾ എട‍ുക്ക‍ുന്ന‍ു.

സ്ക‍ൂൾതല work experience മത്സരം 29/7/2025 രാവിലെ 10 മണി മ‍ുതൽ സ്ക‍ൂൾ ആഡിറ്റോറിയത്തിൽ നടന്ന‍ു.

30/7/2025 ൽ മണ്ണഞ്ചേരി ഗവൺമെൻറ് ഹൈസ്കൂളിലെ നല്ലപാഠം ക്ലബ്ബിൻറെ നേതൃത്വത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസും ഔഷധഫ‍ുഡ് ഫെസ്ററ‍ും നടത്തി.

31/7/2025 പ്രേംചന്ദ് ജയന്തി ദിനത്തിൽ സ്‍ക‍ൂൾ അസംബ്ലിയിൽ അദ്ദേഹത്തെ അന‍ുസ്മരിച്ച‍ു. ഫിംലിം പ്രദ‍ർശനം ന‍ടത്തി.പത്താം ക്ലാസിലെ ഹിസ്റ്ററി ഒന്നാം പാഠഭാഗം മാനവികതയുമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങൾ അസംബ്ലിയിൽ നടത്തി.

1/8 /2025 സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സയൻസ് എക്സിബിഷൻ ഹൈസ്കൂൾ സെക്ഷനിൽ നടത്തി. വർക്കിംഗ് മോഡൽ സ്റ്റിൽ മോഡൽ എന്നിവയും ഔഷധസസ്യ ഭക്ഷണം പ്രദർശനവും ഉണ്ടായിരുന്നു.ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി ഹഫ്സ ടീച്ചർ പ്രദർശനം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ക്രിയാത്മകത, ശാസ്ത്ര അവബോധം എന്നിവ വളർത്തുന്നതിന് ഈ എക്സിബിഷൻ ഏറെ പ്രയോജനകരമായി.

ഇന്ത്യയുടെ 79 ആമത് സ്വാതന്ത്ര്യ ദിനം മണ്ണഞ്ചേരി ഗവൺമെൻറ് ഹൈസ്കൂളിൽ എസ്പിസിയുടെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു.ബഹുമാനപ്പെട്ട സ്കൂൾ എച്ച് എം ഹഫ്സ ടീച്ചർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ശ്രീ സി.സി നിസാർ മണ്ണഞ്ചേരി ബസ് സ്റ്റാൻഡിൽ പരേഡ് ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിച്ചു.അവിടെനിന്ന് കുട്ടികളുടെ പരേഡ് ആരംഭിച്ചു . സ്കൂളിൽ എത്തിയതിനു ശേഷം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ അഡ്വക്കേറ്റ് അവർകൾപതാക ഉയർത്തി.എസ് എം സി ,പിടിഎ ഭാരവാഹികൾ പങ്കെടുത്തു.

12 /8/2025 സ്കൂൾ ആനുവൽ സ്പോർട്സ് നടത്തി. ഭാഗമായുള്ള ദീപശിഖ പ്രയാണം മണ്ണഞ്ചേരി ജംഗ്ഷനിൽ നിന്നും ആരംഭിച്ച് കാവുങ്കൽ ഗ്രാമീണ ഗ്രൗണ്ടിൽ എത്തിച്ചേർന്നു.ദീപശിഖ പ്രയാണം ഉദ്ഘാടനം ചെയ്തത് അഡ്വക്കേറ്റ് ആർ. റിയാസ് ആയിരുന്നു.

ജില്ലാ വനിതാ ശിശു വികസന വകുപ്പ് പരിശീലനം 14 8 2015 ൽ കേന്ദ്രപദ്ധതിയായ വനിതാ ശിശുക്ഷേമ വകുപ്പിൻെറ" ബേട്ടി ബജാവോ ബേട്ടി പഠാവോ" എന്ന പ്രോഗ്രാമിന്റെ ഭാഗമായി മണ്ണഞ്ചേരിസ്കൂളിൽ തായ്‌ക്വോണ്ടോ പരിശീലനം ഉദ്ഘാടനം നടത്തി. പ്രസ്തുത യോഗത്തിന് സ്കൂൾ കൗൺസിലർ സൗമ്യ വിമൽ സ്വാഗതം ആശംസിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ സെജോയ് തോമസ് ഉദ്ഘാടനം ചെയ്തുകൊണ്ട്,പെൺകുട്ടികൾ നേതൃനിരയിലേക്ക് വരേണ്ടതിന്റെയും, പെൺകുട്ടികളോടുള്ള അക്രമം ഇങ്ങനെ നേരിടണം എന്നതിനെക്കുറിച്ചും വിശദീകരിച്ചു. തായ്‌ക്വോണ്ടോ പരിശീലക കുമാരി ശബ്ദയാണ്. സ്കൂൾ എച്ച് എം ശ്രീമതി ഹാഫ്‍സ ടീച്ചർ ആശംസകൾ അറിയിച്ചു.

ആലപ്പുഴ ജില്ലാ പഞ്ചായത്ത് ആര്യനാട് ഡിവിഷൻ സ്കൂൾ കാർഷിക ക്ലബ്ബ് ജില്ലാതല സ്കൂൾ പച്ചക്കറി കൃഷി ഉദ്ഘാടനം 2025 ആഗസ്റ്റ് 16 ശനിയാഴ്ച മണ്ണഞ്ചേരി ഗവൺമെൻറ് ഹൈസ്കൂളിൽ പച്ചക്കറി കൃഷിയുടെ ജില്ലാതല ഉദ്ഘാടനം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ ജി രാജേശ്വരി അവർകൾ നിർവഹിച്ചു. പച്ചക്കറി തൈകളുടെവിതരണഉദ്ഘാടനം പ്രശസ്ത വെറൈറ്റി ഫാർമറും സംസ്ഥാന കാർഷിക അവാർഡ് ജേതാവുമായ ശ്രീ എസ് പി സുജിത്ത് നിർവഹിച്ചു .ജില്ലാ പഞ്ചായത്ത്അംഗം അഡ്വക്കേറ്റ് ആർ റിയാസ് യോഗത്തിന് സ്വാഗതം ആശംസിച്ചു. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ ടിവി അജിത് കുമാർ അധ്യക്ഷനായിരുന്നു . ശ്രീ കെ സി മഹേന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ശ്രീമതി പിഎ ജുമൈലത്ത്, ശ്രീമതി ഉദയമ്മ. ശ്രീ എം എസ് സന്തോഷ്. സി കെ പി ഉല്ലാസ്. ശ്രീമതി പി എസ് സബീന .ശ്രീ നവാസ് നയന, ശ്രീപ്രദീപ് കുമാർ, ശ്രീ ഫ്രാൻസിസ് ,ശ്രീ,മുഹമ്മദ് മുസ്തഫ .ശ്രീ ജോസ് ചാക്കോ ,ശ്രീമതി വിധു എ ജി, റീന ബീഗം,ദീപ ദീലിപ്,രാഗിണി എസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു . യോഗത്തിന് സ്കൂൾ ഹെഡ് മിസ്ട്രസ്ശ്രീമതി ഹഫ്സ കെ കൃതജ്ഞത രേഖപ്പെടുത്തി.

27/ 8/2025 ഉച്ചയ്ക്ക് രണ്ടുമണിക്ക് നല്ല പാഠം ക്ലബ്ബിൻറെ നേതൃത്വത്തിൽ സൗജന്യ ഓണക്കിറ്റ് വിതരണവും ചാരിറ്റി ബോക്സ് ഉദ്ഘാടനവും നടന്നു, ജില്ലാ പഞ്ചായത്ത്‌ മെമ്പർ അഡ്വക്കേറ്റ് ആർ റിയാസ് ഉദ്ഘാടനം ചെയ്തു. എച്ച് എം ശ്രീമതി ഹഫ്‍സ ടീച്ചർ സ്വാഗതം ആശംസിച്ചു.

ഓണാഘോഷം 2025 ഗവൺമെന്റ് ഹൈസ്കൂൾ മണ്ണഞ്ചേരിയിലെ ഓണാഘോഷം അതിഗംഭീരമായി ഓഗസ്റ്റ് മാസം 29 തീയതി സ്കൂൾ അങ്കണത്തിൽ വച്ച് നടത്തപ്പെട്ടു. ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗമായ റിയാസ് സംസാരിച്ചു. തുടർന്ന് ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി ഹഫ്സ ടീച്ചർ,പി ടി എ,എസ് എം സി അംഗങ്ങൾ എന്നിവർ ആശംസകൾ അറിയിച്ചതോടുകൂടി സ്കൂൾമുറ്റം ആഘോഷങ്ങളുടെ ആരവം കൊണ്ടു നിറഞ്ഞു. ഓണാഘോഷം കേമമാക്കാൻ തലേദിവസം മുതൽ ആരംഭിച്ച മുന്നൊരുക്കങ്ങൾ ആഘോഷങ്ങൾ പൂർണ്ണതയിൽ എത്തിച്ചു.ബഹുമാനപ്പെട്ട ആർട്ട് അധ്യാപകനായ ശ്രീ സജി സാറിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ അത്തപ്പൂക്കളം അതിമനോഹരമായി ഒരുക്കി .ഓഡിറ്റോറിയത്തിൽ കുട്ടികളുടെയും അധ്യാപകരുടെയും പരിപാടികൾ കേമമായി നടന്നു. ഓണാഘോഷത്തിന്റെ ഭംഗി കൂട്ടാൻ അധ്യാപകർ അവതരിപ്പിച്ച തിരുവാതിരക്കളി കുട്ടികൾക്ക് മറ്റൊരു അപ്രതീക്ഷിത സമ്മാനമായിരുന്നു. തുടർന്ന് നടന്ന വിഭവസമൃദ്ധമായ ഓണസദ്യ- ഉപ്പേരി, പപ്പടം, പഴം, പായസം, പുളിശ്ശേരി തുടങ്ങി ഇലകളിൽ നിറഞ്ഞ ഒരു സദ്യ കുട്ടികൾക്ക് ആസ്വാദനത്തിന്റെ മറ്റൊരു ദിനം സമ്മാനിച്ചു.രണ്ടായിരത്തോളം പേർക്ക് ഓണസദ്യ വിളമ്പുന്നത് അനായാസ പ്രവർത്തിയാക്കി മാറ്റിയത് പിടിഎ, എസ്എംസി അംഗങ്ങളുടെ പൂർണമായ സഹകരണം ആയിരുന്നു. ഓണസദ്യയ്ക്ക് ശേഷം നടത്തിയ കലാശക്കൊട്ട് കുട്ടികൾക്ക് ഇതുവരെ നൽകിയിട്ടില്ലാത്ത മറ്റൊരു ത്രില്ലിംഗ് എക്സ്പീരിയൻസ് തന്നെയായിരുന്നു. തുടർന്ന് നടത്തിയ ഗെയിമുകൾക്ക് ശേഷം ഓണാഘോഷം പൂർണ്ണ വിജയമായതിന്റെ സന്തോഷത്തിൽ എല്ലാവരും പിരിഞ്ഞ‍ു.

നല്ലപാഠം ക്ലബ്ബിന്റേയും കാർഷിക ക്ലബിൻേറയും നേതൃത്വത്തിൽ നടത്തിയ കാർഷികപ്രവർത്തനങ്ങളിലൂടെ ലഭിച്ച പച്ചക്കറികൾ ഓണസദ്യക്ക് നൽകി.

മണ്ണഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിലെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്സിൻ്റെ 'ത്രിദിന ഓണം " ഒന്നിച്ചോണം നല്ലോണം " ക്യാമ്പ് 2025 ഓഗസ്റ്റ് 27 ന് ആരംഭം കുറിച്ചു. ബുധനാഴ്ച രാവിലെ 08.30 ന് ബഹു. മണ്ണഞ്ചേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീ. ജേക്കബ് രാജി ജോസ് പതാക ഉയർത്തി. 10.30 AM ന് ബഹുമാനപ്പെട്ട ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഡിവിഷൻ നമ്പർ അഡ്വക്കേറ്റ് ശ്രീ. ആർ.റിയാസ് ഉദ്ഘാടനം നിർവഹിച്ചു PTA പ്രസിഡണ്ട് ശ്രീ മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഹഫ്സ.കെ സ്വാഗതം പറഞ്ഞു. DI മാരായ ശ്രീ. സത്താർസ.സി. എച്ച്, ശ്രീമതി.ആര്യ , ശ്രീലക്ഷ്മി, സി.പി.ഓ മാരായ ശ്രീമതി സുമാദേവി.വി.എ, ജോസ്മോൻ. ടി. ജെ, ഗാർഡിയൻ SPC പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു ശ്രീമതി. സീന, ഗാർഡിയൻ എസ്.പി. സി. പ്രതിനിധി നന്ദി രേഖപ്പെടുത്തി. തുടർന്ന് ശ്രീ തോമസ് വിൽസൻ സാർ കുട്ടികൾക്കു വേണ്ടി മോട്ടിവേഷൻ ക്ലാസ് നടത്തി. തുടർന്ന് സി. പി. ഒ. സുമാദേവി പേഴ്സണൽ വാല്യൂസ് എന്ന വിഷയത്തേക്കുറിച്ചും, നാർകോട്ടിക് സെൽ എ.എസ്. ഐ.ശ്രീ. ശാന്തകുമാർ ഡിജിറ്റൽ സാക്ഷരത എന്ന വിഷയത്തെക്കുറിച്ച് ക്ലാസ്സ്‌ എടുത്തു. പരേഡ് പ്രാക്ടീസ്, ഗെയിംസ്, ക്യാമ്പസ്‌ ക്ലീനിങ് എന്നിവയോടെ ക്യാമ്പ് അവസാനിച്ചു.

മണ്ണഞ്ചേരി ഗവൺമെൻറ് ഹൈസ്കൂളിലെ 2025 26 വർഷത്തെ യുവജനോത്സവം സെപ്റ്റംബർ 24 -ാംതീയതി നടന്നു ഉദ്ഘാടന സമ്മേളനം സെപ്റ്റംബർ 24 തീയതി പ്രസിഡൻറ് മുഹമ്മദ് മുസ്തഫ അവർകളുടെ അധ്യക്ഷതയിൽ മണ്ണഞ്ചേരി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് ആർ റിയാസ് ഉദ്ഘാടനം നിർവഹിച്ചു, പ്രശസ്ത സംഗീതജ്ഞനും വയലിനിസ്റ്റ‍ും ആയ ശ്രീ ബിജ‍ു മല്ലാരി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

മോഡൽഇൻക്ലൂസീവ് *സ്കൂൾപ്രവർത്തനം മെഡിക്കൽ ക്യാമ്പ്ഗവൺമെൻറ് ഹൈസ്കൂൾ മണ്ണഞ്ചേരിയിൽ 29/09/2025 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് മെഡിക്കൽ ക്യാമ്പ് നടന്നു. ഈശ്വര പ്രാർത്ഥനയോടുകൂടി ആരംഭിച്ച ചടങ്ങിൽ പ്രധാനാധ്യാപിക ശ്രീമതി ഹഫ്സ കെ സ്വാഗതം ആശംസിച്ചു. സ്ക്കൂൾ പി.ടി .എ .പ്രസിഡൻറ് ശ്രീ മുഹമ്മദ്മുസ്തഫ 'അധ്യക്ഷ സ്ഥാനം അലങ്കരിക്കുകയും ചടങ്ങിന്റെ ഉദ്ഘാടന കർമ്മംം നിർവഹിക്കുകയും ചെയ്തു.ഡോക്ടർ ബിനോയ് ( മെഡിക്കൽ ഓഫീസർ ,എഫ്.എച്ച്.സി.കലവൂർ) ക്യാമ്പിനെ കുറിച്ച് സംസാരിച്ചു . ശ്രീമതി വിദ്യ(എം.എൽ.എസ്.പി,കലവൂർ എഫ്.എച്ച് .സി.)ശ്രീമതി കൃഷ്ണകുമാരി( ആർ ബി എസ് കെ .കലവൂർ എഫ് എച്ച് സി) എന്നിവർആശംസകൾ അർപ്പിച്ച് സംസാരിച്ചു.ശ്രീമതി അനിത (സ്പെഷ്യൽ എഡ്യൂക്കേറ്റർ ബി ആർ സി ചേർത്തല)കൃതജ്ഞത രേഖപ്പെടുത്തി.32 കുട്ടികളും രക്ഷിതാക്കളും ക്യാമ്പിൽ പങ്കെടുത്തു.പങ്കെടുത്ത എല്ലാവർക്കും ചായയും ലഘുഭക്ഷണവും നൽകി 4.30 ന്ക്യാമ്പ് അവസാനിച്ചു.

ടീൻസ് ക്ലബിന് വേണ്ടി ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ,'സ്നേഹിത 'കൗൺസിലറായ ശരണ്യയുടെ നേതൃത്വത്തിൽ നടന്ന മെന്റൽ ഹെൽത്ത് ബോധവൽക്കരണ ക്ലാസ്

31/10/2025 -ാം തീയതി ബേട്ടി ബചാവോ ബേട്ടി പഠാവോ ( BBBP ) പദ്ധതിയുടെ ഭാഗമായി GHSNMANNANCHERRY യിൽ 5 -10 വരെയുളള കുട്ടികൾക്ക് DENTAL CAMP നടത്തി. DR ANUPAMA,DR HARSHA എന്നിവർ ക്യാമ്പ് നടത്തി.

31/10/2025 -ാം തീയതി Teens club കുട്ടികൾക്കും എട്ടാം ക്ലാസിലെ കുട്ടികൾക്കും Fire and Rescue Service ന്റെ ബോധവൽക്കരണ ക്ലാസ് Dept.trainer Sri. താഹ നയിച്ചു...

ആലപ്പുഴ ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷനിൽ മണ്ണഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിൽ സ്പോർട്സ് ഫിറ്റ്നസ് സെന്റർ ഉദ്ഘാടനം ചെയ്തു. കായിക ക്ഷമതയുള്ള ഒരു വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുന്ന പദ്ധതിയുടെ ഭാഗമായി കായിക പരിശീലനങ്ങൾ സ്കൂളിൽ ആരംഭിച്ചിരിക്കുന്നു . ബഹുമാനപ്പെട്ട ശ്രീഅഡ്വക്കേറ്റ് റിയാസ് സ്വാഗതം ആശംസിച്ച ഈ പരിപാടിയിൽ ശ്രീമതി കെ ജി രാജേശ്വരി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷ പദവി അലങ്കരിച്ചു ബഹുമാന്യനായ എംഎൽഎ ശ്രി സി,പി ചിത്തരഞ്ജൻ ഉദ്ഘാടനം ചെയ്തു . അർജുന അവാർഡ് ജേതാവ് കെ ഡി മഹീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ബഹുമുഖ വ്യക്തിത്വങ്ങൾ ആശംസകൾ അർപ്പിച്ച്ഈ പരിപാടിക്ക് മണ്ണഞ്ചേരി എച്ച.എം ശ്രീമതി ഫഫ്സ ടീച്ചർ നന്ദി അറിയിച്ചു.

മോഡൽ ഇൻക്ലൂസീവ് സ്കൂൾ പ്രവർത്തനം മെഡിക്കൽ ക്യാമ്പ് ഗവൺമെൻറ് ഹൈസ്കൂൾ മണ്ണഞ്ചേരിയിൽ 9/1/2026 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഈശ്വര പ്രാർത്ഥനയോടുകൂടിആയുർവേദ മെഡിക്കൽ ക്യാമ്പിന് തുടക്കംകുറിച്ചു. ശ്രീ ദിലീപ് കുമാർ(സീനിയർ അസിസ്റ്റൻറ് ഗവൺമെൻറ് ഹൈസ്കൂൾ മണ്ണഞ്ചേരി) സ്വാഗതവും ശ്രീമതി ഹഫ്സ. കെ(പ്രധാന അധ്യാപിക ഗവൺമെൻറ് ഹൈസ്കൂൾ മണ്ണഞ്ചേരി) അധ്യക്ഷ സ്ഥാനം അലങ്കരിക്കുകയുംക്യാമ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ഡോക്ടർ ജയേഷ്(സീനിയർ മെഡിക്കൽ ഓഫീസർ ഗവൺമെൻറ് ആയുർവേദ ഹോസ്പിറ്റൽ മണ്ണഞ്ചേരി) ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു .ശ്രീ സഹിൽ എം (അധ്യാപകൻ ഗവൺമെൻറ് ഹൈസ്കൂൾ മണ്ണഞ്ചേരി) ആശംസകൾ അർപ്പിച്ചു സംസാരിച്ചു ശ്രീമതി അനിത(സ്പെഷ്യൽ എഡ്യൂക്കേറ്റർ ബി ആർ സി ചേർത്തല)കൃതജ്ഞത രേഖപ്പെടുത്തി.തുടർന്ന് സ്ട്രസ്സ് മാനേജ്മെൻറ് എന്ന വിഷയത്തെ കുറിച്ചുള്ള ക്ലാസ്സ്ക്യാമ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ഡോക്ടർ ജയേഷ്(സീനിയർ മെഡിക്കൽ ഓഫീസർ ഗവൺമെൻറ് ആയുർവേദ ഹോസ്പിറ്റൽ മണ്ണഞ്ചേരി) ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു .ശ്രീ സഹിൽ എം (അധ്യാപകൻ ഗവൺമെൻറ് ഹൈസ്കൂൾ മണ്ണഞ്ചേരി) ആശംസകൾ അർപ്പിച്ചു സംസാരിച്ചു ശ്രീമതി അനിത(സ്പെഷ്യൽ എഡ്യൂക്കേറ്റർ ബി ആർ സി ചേർത്തല)കൃതജ്ഞത രേഖപ്പെടുത്തി.തുടർന്ന് സ്ട്രസ്സ് മാനേജ്മെൻറ് എന്ന വിഷയത്തെ കുറി ചുള്ള ക്ലാസ്സ്ശ്രീ ഷിബു (ഫാർമസിസ്റ്റ്, ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി മണ്ണഞ്ചേരി) വളരെ വിശദമായി രക്ഷകർത്താക്കൾക്ക് പറഞ്ഞുകൊടുത്തു.അതിനു ശേഷം ശ്രീമതി ജെസ്സി ആൻ്റണി( യോഗ ഇൻസ്പെക്ടർ, ഗവൺമെൻ്റ് സിദ്ധ ഡിസ്പൻസറി മണ്ണഞ്ചേരി,) ജീവിതത്തിൽ യോഗയുടെ പ്രാധാന്യവും അത് ചെയ്യേണ്ട രീതി, രക്ഷകർത്താക്കൾക്ക് പറഞ്ഞുകൊടുത്തു ഓരോ ആസനവും അതുകൊണ്ടുള്ള .പ്രയോജനം വളരെ വ്യക്തമായി ഡെമോൺസ്ട്രേഷനിലൂടെ രക്ഷകർത്താക്കൾക്ക് പറഞ്ഞുകൊടുത്തു. അതിനുശേഷം ഡോക്ടർ ജയേഷ് (സീനിയർ മെഡിക്കൽ ഓഫീസർ ഗവൺമെൻറ് ആയുർവേദ ഹോസ്പിറ്റൽ മണ്ണഞ്ചേരി) രക്ഷകർത്താക്കൾക്കുള്ള മെഡിക്കൽ പരിശോധന നടത്തുകയും ഔഷധങ്ങൾ നൽകുകയും ചെയ്തു.

TEAKWUNDO യ‍ൂണിഫോം വിതരണവ‍ും പരിശിലനവ‍ും 8/1/2026 ബേട്ടി ബചാവോ ബേട്ടി പഠാവോ ( BBBP ) പദ്ധതിയുടെ ഭാഗമായി GHSNMANNANCHERRY യിൽ വിദ്യാർത്ഥികൾക്ക് യ‍ൂണിഫോം വിതരണവ‍ും പരിശിലനവ‍ും നൽകി.

15/1/2026ൽ ടീൻസ് ക്ലബിൻെറ നേതൃത്വത്തിൽ SSLC ക‍ുട്ടികൾക്കായ‍ുളള Motivation class Dr.Philip sir നയിച്ച‍ു. രണ്ട് മണിക്കൂ‍ർ ക്ലാസ് വളരേയധികം ക‍ുട്ടികളെ സ്വാധീനിച്ച‍ു.

കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തിൽ 30 12 2025 ഡിസംബർ 30 തീയതി കലാലയ ജ്യോതി ഉണർവ് ഉദ്ഘാടനം നടന്നു. യോഗം ആരംഭിച്ചു മണ്ണഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിലെ അധ്യാപികയും ലൈഫ് സ്കിൽ ട്രെയിനറും ആയിട്ടുള്ള ശ്രീമതി റീന ബീഗം അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. കെ. ഹഫ്സ സ്വാഗതം ആശംസയർപ്പിച്ചു. വനിതാ കമ്മീഷൻ മെമ്പർ ആയിട്ടുള്ള ശ്രീമതി. മഹിളാമണി പരിപാടി ഉദ്ഘാടനം നിർവഹിച്ചു. മുഹമ്മ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീ സത്താർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ആയിട്ടുള്ള ശ്രീമതി സുമ കെ കെ, കമ്മ്യൂണിറ്റി ഓഫീസർ സുമാദേവി. വി. എ എന്നിവർ ആശംസ അർപ്പിച്ചു. കമ്മ്യൂണിറ്റി പോലീസ് ഓഫീസറായ ശ്രീ ജോസ്മോൻ. ടി. ജെ യോഗത്തിന് നന്ദി അർപ്പിച്ചു. തുടർന്ന് ജെൻഡർ ഇക്വാലിറ്റി എന്ന വിഷയത്തെക്കുറിച്ച് ആലപ്പുഴ ജില്ലാ കോടതിയിലെ അഡ്വക്കേറ്റ് ആയ ശ്രീമതി. രേഷ്മ ദിലീപ് ക്ലാസ് എടുത്തു. 120 കുട്ടികൾ ടി ക്ലാസിൽ പങ്കെടുത്തു. 01.30 ന് ക്ലാസ്സ്‌ അവസാനിച്ചു

ട്രാഫിക് ബോധവൽക്കരണം മണ്ണഞ്ചേരി ഗവൺമെൻറ് സ്കൂളിലെ സ്റ്റുഡൻസ് പോലീസ് ആലപ്പുഴ ആർടിഒയും സംയുക്തമായി സംഘടിപ്പിച്ച ട്രാഫിക് ബോധവൽക്കരണ പരിപാടി യാത്രക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റി. ശുഭയാത്ര എന്ന ബാനറും റോഡ് സുരക്ഷാ സന്ദേശ വിളംബരം ചെയ്യുന്ന പ്ലക്കാർഡ‍ുമായാണ് സ്കൂളിനു മുന്നിൽ പരിപാടി സംഘടിപ്പിച്ചത് നമുക്ക് ഒന്നായി നമ്മുടെ റോഡ് സുരക്ഷിതമാക്കാം എന്ന തലക്കെട്ടിലുള്ള റോഡ് സുരക്ഷാ വിവരങ്ങൾ അടങ്ങിയ ലഘുലേഖ ഇവർ വിതരണം ചെയ്തു വാഹന യാത്രക്കാർക്ക് എസ്പിസി സുരക്ഷ നിർദ്ദേശങ്ങൾ നൽകി.