ഗവ ഹൈസ്കൂൾ, അരൂർ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ശാസ്ത്ര ക്ലബ്ബ് 2021 - 22 അധ്യയന വർഷത്തെ ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനം 31/7/21/ ന് മറ്റു ക്ലബ്ബുകളോടൊപ്പം മുൻ അഡീഷണൽ DPI ശ്രീ ജിമ്മി കെ ജോസ് സാർ online ആയി നിർവ്വഹിച്ചു. ജ്യാമതീയപാറ്റേൺ നിർമ്മാണത്തിന് യൂ ട്യൂബ് വഴി പരിശീലനം നൽകി. ഇതിനെ തുടർന്ന് ഓണാഘോഷത്തോടനുബന്ധിച്ച് . ജ്യാമതീയപാറ്റേണുകൾ ഉപയോഗിച്ച് നിർമ്മിച്ച അത്തപ്പൂക്കളങ്ങളുടെ ചിത്രങ്ങൾ ഡിജിറ്റലൈസ് ചെയ്തു. നമ്പർ പാറ്റേണുകളും കുട്ടികൾ നിർമ്മിച്ചിട്ടുണ്ട്. LP വിഭാഗം കുട്ടികൾക്ക് ഗണിതത്തിൽ താത്പര്യം വർദ്ധിപ്പിക്കുവാനുള്ള പ്രവർത്തനങ്ങളും വാട്ട്സ് ആപ്പ് ഗ്രൂപ്പ് വഴി നടത്തുന്നു. സ്കൂൾ തുറന്ന സാഹചര്യത്തിൽ ഇപ്പോൾ ക്ലാസ് റും പ്രവർത്തനമായും നൽകി വരുന്നു. X'mas ഉം ആയി ബന്ധപ്പെട്ട് നക്ഷത്രങ്ങൾ തോരണം എന്നിവയുടെ നിർമ്മാണം  നടത്തിവരുന്നു.