ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം2

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തിശുചിത്വം

നല്ല ആരോഗ്യത്തിനായുള്ള ആദ്യപടിയാണ് വ്യക്തിശുചിത്വം.അത് മൂലം പലതരം പകർച്ചവ്യാധികളെയും പ്രതിരോധിക്കുന്നതിന് നമുക്ക് സാധിക്കും.വ്യക്തിശുചിത്വം മെച്ചപ്പെടുത്തുന്നതിനായി നാം പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.ദിവസവും രണ്ട് നേരം പല്ല്തേയ്ക്കണം.ആഹാരത്തിന് മുൻപും അതിന് ശേഷവും കൈയും വായും നല്ലതുപോലെ കഴുകുക.ദിവസവും രണ്ട് നേരം കുളിക്കുക.ശുചിമുറിയിൽ കയറുമ്പോൾ ചെരുപ്പ് ധരിക്കുക.മലമൂത്രവിസ്സർജ്ജനത്തിന് ശേഷം കൈകൾ വൃത്തിയായി സോപ്പിട്ട് കഴുകുക.കഴുകി വെയിലത്തിട്ട് ഉണക്കിയ വസ്ത്രങ്ങൾ ഉപയോഗിക്കുക.പുറത്ത് പോകുമ്പോൾ ചെരുപ്പുകൾ ധരിക്കുക.പുറത്തുപോയി വരുമ്പോൾ കൈകാലുകൾ വൃത്തിയായി കഴുകുക. കൈകാലുകളിലെ നഖം വെട്ടി വൃത്തിയാക്കുക.ഇവയൊക്കെയാണ് വ്യക്തിശുചിത്വത്തിൽ വരുന്ന പ്രധാന കാര്യങ്ങൾ.വ്യക്തിശുചിത്വത്തിലൂടെ കുടുംബത്തെയും അതുവഴി സമൂഹത്തെയും സംരക്ഷിക്കാൻ കഴിയും.

മുഹമ്മദ് സഹീർ എസ്
9A ജി.എച്ച്.എസ്.എസ്.മങ്ങാട്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം