ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/അക്ഷരവൃക്ഷം/പ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷ

അതിരാവിലെ തന്നെ ഉച്ചത്തിലുള്ള ടിവിയുടെ ശബ്ദം കേട്ടുകൊണ്ടാണ് അപ്പു കണ്ണ് തുറന്നത്.ലോകമെമ്പാടും കൊറോണ വൈറസ് വ്യാപിച്ചതിനെക്കുറിച്ച് തന്നെയാണ് ഇന്നും വാർത്ത.അവന് കൂട്ടുകാരെ കാണാത്തതിൽ സങ്കടം തോന്നി.അവൻ മുത്തച്ഛന്റെ അരികിലേക്ക് ചെന്നു."എന്താ മുത്തച്ഛാ ഈ പനി മാറാതെ നിൽക്കുന്നത്?"അവൻ അപ്പൂപ്പനോടു ചോദിച്ചു.അവന്റെ ചോദ്യം കേട്ട് അപ്പൂപ്പൻ പറഞ്ഞു,മോനേ നമ്മുടെ പ്രകൃതിതന്നെ ആകെ മാറിയിരിക്കുകയാണ്.പണ്ടത്തെപ്പോലെ മഴയില്ല.മഴവന്നാൽ തന്നെ പ്രളയമായി മാറുന്ന അവസ്ഥ.പുതിയ പുതിയ രോഗങ്ങൾ.നമ്മൾ മനുഷ്യർ തന്നെയാണ് ഒരുതരത്തിൽ പറഞ്ഞാൽ ഇതിനെല്ലാം കാരണക്കാർ.പാടവും പറമ്പുമെല്ലാം മണ്ണിട്ട് നികത്തി,വലിയ വലിയ കെട്ടിടങ്ങൾ പണിതു.വീടുകൾ തമ്മിൽ മതിലുകൾ കൊണ്ട് കെട്ടിത്തിരിച്ചു.അപ്പോൾ മഴവെള്ളത്തിന് ഒഴുകി നീങ്ങാൻ സ്ഥലമില്ലാതായി.വീടിനോടു ചേർന്നുള്ള മുറ്റം കോൺക്രീറ്റുചെയ്തു.തൻമൂലം കിണറ്റിൽ വെള്ളം ഇല്ലാതായി.കുളങ്ങളും കായലും തോടും അരുവിയുമെല്ലാം പ്ലാസ്റ്റിക് കൊണ്ട് മലിനമാക്കി.പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നു.വൃത്തിഹീനമായ ഒരു ചുറ്റുപാടിൽ ജീവിക്കേണ്ടിവരുന്നു.നമ്മൾ ഇനിയെങ്കിലും നമുക്ക് ചുറ്റുമുള്ള മരങ്ങൾ സംരക്ഷിക്കുകയും പുതിയവ വെച്ചുപിടിപ്പിക്കുകയും ചെയ്യണം.പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കണം.ശുചിത്വം പാലിക്കണം. നമ്മൾ പണിതുയർത്തിയ ഫാക്ടറി മാലിന്യം അന്തരീക്ഷത്തെ മലിനമാക്കി.നമ്മുടെ വീടുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നതും നമ്മുടെ പ്രകൃതിയെ ദോഷകരമായി ബാധിച്ചു.മരങ്ങൾ വെട്ടി നശിപ്പിക്കുന്നതുമൂലം ഓക്സിജന്റെ അളവ് കുറയുന്നു.ഇത് മാത്രമല്ല,പണ്ട് കാലത്ത് നാം ഉപയോഗിച്ചിരുന്ന എല്ലാ ഭക്ഷണത്തിലും ശരീരത്തിന് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഘടകങ്ങൾ ഉണ്ടായിരുന്നു.നമ്മുടെ വീട്ടിലെ ചക്ക,മാങ്ങ,ചീനി,ചേന.കാച്ചിൽ,പയർ,ചീര എന്നിവ ശരീരത്തിന് ദോഷം ചെയ്യുന്നവയായിരുന്നില്ല.എന്നാൽ ഇന്ന് നാം ഉപയോഗിക്കുന്ന പകുതിവെന്ത മാംസം,ബർഗർ,പിസ,ന്യൂഡിൽസ്എന്നിവ നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറക്കുന്നതിന് ഇടയാക്കി.കൂടാതെ പണ്ട് കുട്ടികൾ ഓടിച്ചാടി കളിക്കുമായിരുന്നു.എന്നാൽ ഇപ്പോൾ കുട്ടികൾ ഫോണിന്റെയും ടിവിയുടെയും മുൻപിലായി മാറി.ഇതൊക്കെ രോഗങ്ങൾ പെട്ടെന്ന് പിടികൂടാൻ കാരണമാകുന്നു.” മുത്തച്ഛൻ പറഞ്ഞതുകേട്ട അപ്പു മനസ്സിൽ ഉറപ്പിച്ചു,ഞങ്ങൾ വിദ്യാർത്ഥികളാണ് ഇതിന് മുന്നോട്ടു വരേണ്ടത്.കാരണം ഇന്നത്തെ കുട്ടികളാണ് നാളെയുടെ വാഗ്ദാനം എന്ന് അവൻ കേട്ടിട്ടുണ്ട്.നല്ല ഒരു നാളേയ്ക്ക് വേണ്ടി ഒത്തൊരുമയോടെ പ്രയത്നിക്കണം.രോഗമുക്തമായ ഒരു നല്ല നാളേക്കുവേണ്ടി......

അഫ്നാൻ എം ഷെഫീക്
9A ജി.എച്ച്.എസ്.എസ്.മങ്ങാട്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ