സഹായം Reading Problems? Click here


ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/അക്ഷരവൃക്ഷം/നമ്മൾ അതിജീവിക്കും

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
നമ്മൾ അതിജീവിക്കും

കൊറോണ വെറസിനെതിരേ വേണ്ടത്
ഭീതിയല്ല പ്രതിരോധമാണ്.
ഹസ്തദാനം ഒഴിവാക്കിടാം നമുക്ക്
രോഗപകർച്ചയെ തടഞ്ഞിടാം.
യാത്രകളെല്ലാം ഒഴിവാക്കി നാമിന്നു
വീടുകളിൽത്തന്നെ കഴിഞ്ഞിടേണം.
സാമൂഹിക അകലം പാലിച്ചുകൊണ്ട്
സമൂഹത്തിന് മാതൃകയായിടാം.
പുറത്ത് പോയി വീട്ടിൽ വന്നാൽ
കഴുകിടാം കൈകൾ വൃത്തിയായി.
കോവിഡിനെ തുരത്തുവാനായ് നമുക്ക്
ഒരു മനസ്സോടെ മുന്നേറാം.
ലോകത്തിന്റെ ഏത് കോണിലിരുന്നുകൊണ്ടും
തുടച്ച് നീക്കാം കൊറോണതൻ ഭിതിയെ.
അതിജീവനത്തിന്റെ സന്ദേശങ്ങൾ
മറ്റുള്ളവരിലേയ്ക്ക് പകർന്നിടാം.
ചികിത്സയല്ല പ്രതിരോധമാണ് നല്ലതെന്ന
ചിന്ത നമ്മിലുണർന്നിടേണം.
കൊറോണബാധിതരായ സഹോദരങ്ങളെ
കരുതലോടെ നയിക്കാം പുതുജീവിതത്തിലേയ്ക്ക്.
കുറ്റപ്പെടുത്താതെ ഒറ്റപ്പെടുത്താതെ
ചേർക്കാം അവരെയും വേദനിപ്പിക്കാതെ.
ഓർക്കുക നമുക്കായ് കഷ്ടപ്പെടുന്ന
ഒരുകൂട്ടം ആരോഗ്യപ്രവർത്തകരെ,
മറ്റുള്ളവർക്കായ് ജീവൻ ത്യജിക്കും
അവർക്ക് നൽകാം നന്ദിതൻ പൂച്ചെണ്ടുകൾ.
അതിജീവിക്കും നാം ഏത് വിപത്തിനെയുമെന്ന
ആത്മവിശ്വാസം കാത്ത് സൂക്ഷിക്കാം.
കരുതലോടെ കരുത്തോടെ നീങ്ങിടാം
ഒരുമയോടെ നാടിനായ് നീങ്ങിടാം
 

ആദിത്യ സുനിൽ
9 A ജി.എച്ച്.എസ്.എസ്.മങ്ങാട്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത