അരുത് അരുത് സഹപാഠികളെ
അവിവേകം അരുത് സഹപാഠികളെ
അകന്നിരിക്കാം നമുക്ക്
ആരോഗ്യത്തോടെ അടുത്തിടാനായ്
ചിലവു ചുരുക്കാം നമുക്ക്
അന്നമൂട്ടാം നിരാലംബർക്കായ്
ഇടയ്ക്കിടയ്ക്ക് കൈകഴുകാം
മുഖം മറച്ചു നടന്നിടാം
നിയമപാലകർക്കായി കൈകൊട്ടാം
ആരോഗ്യ സേവകർക്കായി കൈകൂപ്പാം
പ്രതിരോധം നമുക്ക് തീർത്തീടാം
കൊറോണയെ നമുക്ക് തുരത്തീടാം
ഭയപ്പെടേണ്ട സഹപാഠികളെ
ജാഗ്രത പുലർത്തണം കൊറോണയെ
നമുക്ക് എതിർത്തീടാം....