ഗവ ഹയർ സെക്കന്ററി സ്കൂൾ ഭൂതക്കുളം/അക്ഷരവൃക്ഷം/പ്രകൃതിക്കു വേണ്ടി...

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിക്കു വേണ്ടി...

പ്രകൃതി അമ്മയാണ്. എല്ലാ വിധത്തിലുള്ള ജന്തുക്കളും സസ്യങ്ങളും അടങ്ങുന്നതാണ് പരിസ്ഥിതി. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിന് കാരണമാകും എന്ന് നമ്മെ ഓർമ്മിപ്പിക്കുന്നതിനും പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ലോകത്തെ ബോധവത്ക്കരിക്കുന്നതിനുമായി ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങിയത്.

പ്രകൃതിയെ ആശ്രയിച്ചാണ് മനുഷ്യൻ കഴിയുന്നത്. പ്രകൃതിയിലെ ചൂടും തണുപ്പും കാറ്റും ഉൾക്കൊള്ളാതെ അവന് ജീവിക്കാൻ കഴിയില്ല. എന്നാൽ ആധുനികശാസ്ത്രം മനുഷ്യൻ പ്രകൃതിയെ വരുതിയിലാക്കി എന്ന് അവകാശപ്പെട്ടു. അണകെട്ടി വെള്ളം നിർത്തുകയും അപ്പാർട്ടുമെന്റുകൾ ഉയർത്തി പ്രകൃതിയ്ക്ക് ദുരന്തം സൃഷ്ടിക്കുകയും വനം വെട്ടി വെളിപ്പിക്കുകയും ചെയ്യുമ്പോൾ പരിസ്ഥിതിയിൽ പല മാറ്റങ്ങളും ഉണ്ടാകുന്നു. വെള്ളപ്പൊക്കവും മലയിടിച്ചിലും വരൾച്ചയും മാറാവ്യാധികളും മനുഷ്യന് അഭിമുഖീകരിക്കേണ്ടിവരുന്നു. വൻ വ്യവസായശാലകൾ പുറത്തുവിടുന്ന പുക അന്തരീക്ഷത്തെ മലിനമാക്കുന്നു. പ്ലാസ്റ്റിക് പോലുള്ള ഖരമാലിന്യങ്ങൾ മണ്ണിനെ ദുഷിപ്പിക്കുന്നു. കൃഷിയുടെ അളവ് കുറച്ച് വിളവ് കൂട്ടുന്നതിനായി ധാരാളം രാസവളങ്ങളും കീടനാശിനികളും ഇന്ന് ഉപയോഗിക്കുന്നത് മണ്ണിന്റെയും ജലത്തിന്റെയും സ്വാഭാവികഘടനയെതന്നെ തകർക്കുന്നു. ധനം സമ്പാദിക്കാനായി മനുഷ്യൻ ഭൂമിയെ ചൂഷണം ചെയ്യുമ്പോൾ മാതൃത്വത്തെയാണ് നാം ഇല്ലാതാക്കുന്നത്. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസകേന്ദ്രമായി നിലനിർത്തുകയും സുഭഗവും ശീതളവുമായ ഒരു ഹരിതകേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് നമ്മുടെ ആവശ്യമായി കരുതി നാം പ്രകൃതിയെ സംരക്ഷിക്കേണ്ടതാണ്.

ജിജോ സജി
9 G ഗവ.ഹയർ സെക്കന്ററി സ്കൂൾ, ഭൂതക്കുളം
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം