ഉള്ളടക്കത്തിലേക്ക് പോവുക

ഗവ വി എച്ച് എസ് പുത്തൂർ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ജൂലൈ 21  ചാന്ദ്രദിനം

2025 ജൂലൈ 21  ന് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചന്ദ്രദിനം സമുചിതമായി ആചരിച്ചു .ക്ലബ് കൺവീനർ പരിപാടികൾക്ക് നേതൃത്വം നൽകി.പ്രധാന അദ്ധ്യാപിക സുനിത ടീച്ചർ പരിപാടി ഉദ്‌ഘാടനം ചെയ്തു.1969 ജൂലൈ 21 ,മനുഷ്യൻ  ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ ദിനം അനുസ്മരിച്ചാണ് ചാന്ദ്രദിനം ആചരിക്കുന്നത്.വിദ്യാർത്ഥികളിൽ ശാസ്ത്രീയ ചിന്തയും ഗവേഷണാത്മക സമീപനവും വളർത്തുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്  .ചന്ദ്രയാത്രയുടെ ചരിത്രം,ഐ എസ് ആർ ഒ യുടെ സംഭാവനകൾ,ബഹിരാകാശ പദ്ധതികൾ എന്നിവയുടെ പ്രദർശനം കൊളാഷ് രൂപത്തിൽ കുട്ടികൾ ഒരുക്കിയിരുന്നു.കൂടാതെ ചന്ദ്രന്റെ സവിശേഷതകൾ ഉൾപ്പെടുത്തി ചാർട്ട് പ്രദർശനം ,ചന്ദ്രനുമായി ബന്ധപ്പെട്ട കവിതകൾ ,ചിത്രങ്ങൾ ,പ്രശ്നോത്തരികൾ ,ലേഖനങ്ങൾ ചാന്ദ്രവിശേഷങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തി ക്ലാസ്സുകൾ പതിപ്പുകൾ തയ്യാറാക്കിയിരുന്നു.വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം ,ഉപന്യാസ മത്സരം ,ചന്ദ്രനെ കുറിച്ചുള്ള പ്രസംഗം,കവിതകൾ എന്നിവ നടത്തി.

പരിപാടിയുടെ പ്രധാന ആകർഷണമായത് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെ ആദ്യ ഇന്ത്യകാരനായ ശുഭാംശു ശുക്ലയുടെ ബഹിരാകാശ ദൗത്യത്തെ ആസ്പദമാക്കി ഒരുക്കിയ ദൃശ്യവിരുന്നായിരുന്നു.  ശുക്ലയുടെ ബഹിരാകാശ ദൗത്യത്തിന്റെ വാർത്താ വിവരണവും അദ്ദേഹത്തിന്റെ തിരിച്ചു വരവിന്റെ ദൃശ്യാവിഷ്കാരവും ഡ്രാഗൺ പേടകത്തിൽ നിന്നുമുള്ള അദ്ദേഹത്തിന്റെയും കൂട്ടാളികളുടെയും ഭൂമിയിലേക്കുള്ള ചുവടു വെപ്പുകളും കുട്ടികൾ മികച്ച രീതിയിൽ അവതരിപ്പിച്ചു.പ്രേക്ഷകർ ഓരോരുത്തരും ബഹിരാകാശ യാത്രക്ക് സാക്ഷ്യം വഹിച്ച സമാനതകൾ ഇല്ലാത്ത മികച്ച ഒരു പ്രവർത്തനമായിരുന്നു.ഈ ദൃശ്യാവിഷ്‌കാരം.ചാന്ദ്രദിനാഘോഷം വിദ്യാർത്ഥികളിൽ ശാസ്ത്രബോധവും ബഹിരാകാശ പദ്ധതികളോടുള്ള ആകർഷണം വർധിപ്പിക്കുകയും ചെയ്തു  



ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു.