ഉള്ളടക്കത്തിലേക്ക് പോവുക

ഗവ യു പി എസ് മാതശ്ശേരിക്കോണം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മാതശ്ശേരി കോണം ഗാന്ധി സ്മാരകം

തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിൽ അഴൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ഗാന്ധി സ്മാരകം

ചിറയിൻകീഴിനും തോന്നയ്ക്കലിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പ്രദേശമാണ് ഗാന്ധി സ്മാരകം.മൂന്ന് ഭാഗത്തേക്കും റോഡുകൾ ഉള്ള ഗാന്ധി സ്മാരകം കവലയാണ് ഇതിൻ്റെ പ്രധാന ഭാഗം.ഇവിടെനിന്ന് കിഴക്കോട്ട് രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകത്തിന് സമീപം നാഷണൽ ഹൈവേയിൽ എത്തിച്ചേരും.കവലയിൽ നിന്നും തെക്ക് ഭാഗത്തേക്ക് ഒരു കിലോമീറ്റർ പോയാൽപെരുംകുഴി നാലുമുക്ക് ഭാഗത്ത് എത്തിച്ചേരും.ഇവിടെനിന്ന് ചിറയിൻകീഴ്, കണിയാപുരം ഭാഗത്തേക്ക് എത്താം.പടിഞ്ഞാറ് ഭാഗത്തേക്ക് യാത്ര ചെയ്താൽ ആറ്റിങ്ങൽ വർക്കല ഭാഗങ്ങളിലേക്ക് എത്തിച്ചേരാം

ഭൂമിശാസ്ത്രം

ക്ലേയുടെ സാന്നിധ്യം ധാരാളമായി ഉള്ള പ്രദേശമാണിത്.അതിനാൽ ക്ലേ -ഫാക്ടറികൾ  ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്.വയലുകളും താരതമ്യേന നിരപ്പായ പ്രദേശങ്ങളും ഇവിടെയുണ്ട്

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ഗവൺമെൻറ് കുടുംബാരോഗ്യ കേന്ദ്രം അഴൂർ
  • പോസ്റ്റ് ഓഫീസ്
  • പഞ്ചായത്ത് ഓഫീസ്
  • ഗവൺമെൻറ് യുപിഎസ് മാതശ്ശേരി ക്കോണം

ആരാധനാലയങ്ങൾ

  • പ്ലാമൂട് പുത്തൻപള്ളി ജമാഅത്ത്
  • ഗാന്ധി സ്മാരകം ചർച്ച്
  • ആയിരവല്ലിക്കാവ് ക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ഗവ. യുപിഎസ് മാതശ്ശേരി കോണം