കേരളത്തിന്റെ കിഴക്കേ അതിരായ സഹ്യാദ്രിയിലാണ് പൊൻമുടിയുടെ സ്ഥാനം. കേരളത്തിന്റെ വിസ്തൃതിയുടെ 40 ശതമാനത്താളം ഭാഗം സഹ്യപർവ്വതത്തിലാണ്. തലസ്ഥാനമായ തിരുവനന്തപുരത്തു നിന്ന് 64 കിലോമീറ്ററാണ് പൊൻമുടിയിലേയ്ക്ക് ദൂരം. സമുദ്രനിരപ്പിൽ നിന്ന് 3000 അടി ഉയരത്തിലാണ് പൊൻമുടി. അസ്തമയ സൂര്യന്റെ പ്രകാശകിരണങ്ങൾ പൊൻമുടി കുന്നിൻ മുകളിലെ പുൽമേട്ടിൽ പതിയ്ക്കുമ്പോൾ അവിടെമാകെ സ്വർണ്ണം പൂശിയതു പോലെ അനുഭവപ്പെടുന്നു. അതു തന്നെയാണ് പൊൻമുടി എന്ന പേരിനുമാധാരം. ത്രേത യുഗത്തിൽ നടന്ന പുരാണ സംഭവവുമായി പൊൻമുടിയ്ക്ക് ബന്ധമുണ്ട്. ശ്രീരാമസ്വാമിയും സീതാദേവിയും ലക്ഷ്മണനും ഒരുമിച്ചുള്ള വനവാസത്തിനിടയിൽ പൊൻമുടിയിലെത്തിയെന്ന് ഐതിഹ്യമുണ്ട്. കൂടാതെ തിരുവിതാംകൂർ രാജഭരണകാലഘട്ടത്തോളം പഴക്കം ഉണ്ട് ഇന്ന് കാണുന്ന പൊൻമുടിയ്ക്ക്. തിരുവിതാംകൂർ രാജാക്കന്മാരുടെ ശീതകാല സഹവാസ കേന്ദ്രം കൂടി ആയിരുന്നു. ഒരു കാലത്ത് നെടുമങ്ങാട് താലൂക്കിൽ തന്നെ കൂടുതൽ ജനങ്ങൾ തിങ്ങി പാർത്തിരുന്ന പൊൻമുടി ഇന്ന് നാശത്തിന്റെ പാതയിലാണ്...