പ്രവേശനോത്സവം 2025-26

 
 
 

ജൂൺ 2 തിങ്കൾ രാവിലെ 10 മണിക്ക് ഈ അധ്യയന വർഷത്തെ പ്രവേശനോത്സവം PTA പ്രസിഡന്റിന്റെ അധ്യക്ഷതയിൽ വളരെ ഗംഭീരമായി ആരംഭം കുറിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി എസ് അനീസ വിദ്യാലയത്തിലേക്ക് വന്നു ചേർന്ന പുതിയ കുരുന്നുകൾക്ക് മധുരം നൽകി സ്വീകരിച്ചു. കൂടാതെ തൊപ്പിയും ബലൂണുകളും ഒക്കെയായി വളരെ സന്തോഷത്തോടെ കുരുന്നുകൾ സ്കൂളിലേക്ക്  പ്രവേശിച്ചു. വിശിഷ്ട അതിഥിയായി എത്തിയത് നമ്മുടെ സ്കൂളിലെ മുൻ അധ്യാപകനും റിട്ടേഡ് എച്ച് എം ആയ ശ്രീമാൻ സദാശിവൻ സാർ ആയിരുന്നു.ഉദ്ഘാടനം നിർവഹിച്ചത് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശൈലജ രാജീവൻ ആയിരുന്നു.ഉദ്ഘാടനത്തോടൊപ്പം അക്ഷരദീപം തെളിയിക്കൽ, മധുര വിതരണം, വിദ്യാർത്ഥികളുടെ കലാപരിപാടികൾ, പഠനോപകരണ വിതരണം എന്നിവയും നടന്നു.






















ജൂൺ 5 പരിസ്ഥിതി ദിനം

 

പരിസ്ഥിതി ദിനത്തിൽ പ്രത്യേക അസംബ്ലി നടന്നു. അസംബ്ലിയിൽ കുട്ടികൾ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലുകയും ഏറ്റുചൊല്ലുകയും ചെയ്തു. ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം എച്ച് എം കുട്ടികളെ അറിയിച്ചു. ഫലവൃക്ഷത്തൈ നട്ടു കൊണ്ട് എച്ച് എം പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികൾ വൃക്ഷത്തൈകൾ നട്ടു. കുട്ടികളുടെ പോസ്റ്റർ നിർമ്മാണം, പതിപ്പ് നിർമ്മാണം എന്നിവയും പരിസ്ഥിതി ദിന ക്വിസ് മത്സരവും നടന്നു.







ജൂൺ 19 - വായന ദിനം

PTA യും ഫൈറ്റേഴ്സ് ഗ്രന്ഥശാലയും സംയുക്തമായി വളരെ മികച്ച രീതിയിൽ ആണ് ഈ വർഷത്തെ വായന പക്ഷാചരണം സ്കൂളിൽ നടത്തിയത്.

അധ്യക്ഷൻ: PTA പ്രസിഡന്റ് - ശ്രീമാൻ സജീഷ്.S S

സ്വാഗതം ആശംസിച്ചത് ശ്രീമാൻ ശിവദാസൻ ( ഫൈറ്റേഴ്സ് ഗ്രന്ഥശാല പ്രസിഡന്റ് )

ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നടത്തിയത് ശ്രീമാൻ തെന്നൂർ  ബി അശോക്( മാധ്യമപ്രവർത്തകൻ, എഴുത്തുകാരൻ ).

നന്ദി രേഖപ്പെടുത്തിയത് HM - ശ്രീമതി അനീസ.ട ആണ്.

ഒരാഴ്ചക്കാലം നീണ്ടുനിന്ന പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തത്തോടെ നിരവധി നൂതനമായ പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു

പ്രവർത്തനങ്ങൾ

പ്രശ്നോത്തരി

അക്ഷര റാലി

വായന മത്സരം

രചന മത്സരം

പുസ്തക മരം ഒരുക്കൽ

പ്രസംഗ മത്സരം

പോസ്റ്റർ രചന

പതിപ്പ് തയ്യാറാക്കൽ

വായനാദിന സന്ദേശ പ്രചരണം

ഗ്രന്ഥശാല സന്ദർശനം

ലോക ലഹരി വിരുദ്ധ ദിനം ജൂൺ 26

വി.വി അജിത്ത് ഗ്രന്ഥശാലയും എക്സൈസ് വകുപ്പും സ്കൂൾ പിടിഎയും  സംയുക്തമായി ഈ വർഷത്തെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട്  സ്കൂളിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ നടപ്പിലാക്കി.മുഖ്യ അതിഥിയായി എത്തിയത് ശ്രീ R ദിലീപ് കുമാർ ( എക്സൈസ് പ്രിവന്റീവ് ഓഫീസർ ).

ഉദ്ഘാടനം നിർവഹിച്ചത് ശ്രീ. മുരുകൻ കാച്ചാണി ( ലൈബ്രറി കൗൺസിൽ ജോയിൻ സെക്രട്ടറി ) .എല്ലാവരും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു, കുട്ടികളുടെ ലഹരിവിരുദ്ധ ഫ്ലാഷ് മോബ് അരങ്ങേറി.

ബഷീർ ദിനം ജൂലൈ 5

ജൂലൈ 5 അവധിയായതിനാൽ ഏഴാം തീയതിയാണ് സ്കൂളിൽ ബഷീർ ദിനം ആചരിച്ചത്.ബഷീർ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പുസ്തക പ്രദർശനം,രചന മത്സരങ്ങൾ, ക്വിസ് മത്സരം എന്നിവ നടന്നു. ബഷീർ കഥാപാത്രങ്ങളുടെ വേഷം കെട്ടിയ കുട്ടികളുടെ കഥാപാത്ര അവതരണവും നടന്നു.

ചാന്ദ്രദിനം ജൂലൈ 21

ചാന്ദ്രദിനത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധതരത്തിലുള്ള  റോക്കറ്റ് നിർമ്മാണം, പോസ്റ്റർ രചന എന്നിവ നടന്നു. ചാന്ദ്ര പര്യവേഷണങ്ങളുടെ ഒരു വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു

ചങ്ങാതിക്കൊരു തൈ-ഓഗസ്റ്റ് 4

നവ കേരള മിഷന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടന്ന ഒരു പ്രവർത്തനമാണ് ചങ്ങാതിക്കൊരു തൈ.മുൻപ് അറിയിപ്പ് നൽകിയത് പ്രകാരം കുട്ടികൾ അവരവരുടെ വീടുകളിൽ നിന്നും ഓരോ വൃക്ഷത്തൈ നട്ട് വളർത്തി സ്കൂളിൽ കൊണ്ടുവരികയും. നാലാം തീയതി എല്ലാ കുട്ടികളും ഒരുമിച്ച് ഗ്രൗണ്ടിൽ ഒത്തുചേർന്നശേഷം ഓരോരുത്തരും അവരവരുടെ ചങ്ങാതിക്ക് തൈകൾ പരസ്പരം കൈമാറുകയും ചെയ്തു. കൈമാറി കിട്ടുന്ന തൈകൾ വീടുകളിൽ കൊണ്ടുപോയി നടുകയും അവയുടെ മാറ്റങ്ങൾ ഡയറിയായി രേഖപ്പെടുത്തുകയും വേണം. ഇതായിരുന്നു പ്രവർത്തനം.

ഒരു വട്ടിപ്പൂവും ഒരു മുറം പച്ചക്കറിയും.ഓഗസ്റ്റ് 4

ഓഗസ്റ്റ് നാലാം തീയതി ചങ്ങാതിക്കൊരു തൈ എന്ന പ്രവർത്തനത്തിന്റെ ഉദ്ഘാടനത്തോടൊപ്പം തന്നെ ഉദ്ഘാടനം നടത്തിയ മറ്റൊരു പദ്ധതിയാണ് ഒരു വട്ടി പൂവും ഒരു മുറം പച്ചക്കറിയും.അതിനായി സ്കൂളിന്റെ മുൻവശത്തെ പാർക്കിന്റെ ഭാഗത്ത് ഒരു പൂന്തോട്ടം നിർമ്മിക്കാം എന്നും, ക്രിയേറ്റീവ് കോർണറിന്റെ സഹായത്താൽ പച്ചക്കറി കൃഷിയും ആരംഭിക്കാൻ തീരുമാനിച്ചു.ഇതിനായി കത്തിരി, വെണ്ട, പയർ, തക്കാളി, മുളക് എന്നിവയുടെ തൈകൾ കൃഷിഭവനിൽ നിന്നും വാങ്ങിച്ചു.കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് കൃഷി ചെയ്യുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തി. ക്രിയേറ്റീവ് കോർണറിൽ നിന്നും വളങ്ങൾ, ഗ്രോബാഗ്, കളമാന്തി, മൺവെട്ടി, കുട്ട, അറവാന എന്നിവ പ്രയോജനപ്പെടുത്തി യായിരുന്നു കുട്ടികളുടെ കാർഷിക പ്രവർത്തനങ്ങൾ മുന്നോട്ടുപോയത്.ഇതിന്റെ ആദ്യപടി എന്ന നിലയിൽ പാർക്കിന്റെ മുൻവശം കൃഷിയോഗ്യമായി കാട് വെട്ടിത്തെളിച്ച് വൃത്തിയാക്കി കള പറിച്ചു നിലമൊരുക്കി. കുട്ടികൾ ഗ്രോ ബാഗിൽ മണ്ണും വളങ്ങളും ചേർന്ന മിശ്രിതം നിറച്ചു. പച്ചക്കറി തൈകൾ നട്ടു.  പാർക്കിനു മുൻവശത്തായി  ബന്ധിച്ചെടിയുടെ തൈകൾ നട്ടു.


സെപ്റ്റംബർ 15-സ്‌കൂൾ കായികമേള

സ്കൂൾ കായികമേള ഫ്ലാഗ് ഓഫ് ചെയ്തത് തൊട്ടടുത്ത വാർഡ് മെമ്പർ നീതു സജീഷ് ആണ്.

സ്കൂൾ കായികമേളയുടെ മുന്നൊരുക്കമായി ആദ്യം തന്നെ ഓരോ ഇനങ്ങളിലും പങ്കെടുക്കാൻ പേര് രജിസ്റ്റർ ചെയ്ത  കുട്ടികളെ ജനന തീയതിയുടെ അടിസ്ഥാനത്തിൽ. ഏതു വിഭാഗത്തിലാണ് വരുന്നതെന്ന് ക്രമീകരിച്ച് പട്ടികപ്പെടുത്തുകയും. ഓരോ വിഭാഗം ഉൾപ്പെടുന്ന കുട്ടികളെ അതാത് വിഭാഗത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു. കുട്ടികൾ വളരെ മികച്ച പ്രകടനം കാഴ്ചവച്ചു.

സെപ്തംബര് 19ഫീൽഡ്ട്രിപ്പ്

പെരിങ്ങമല ജില്ലാ കൃഷിത്തോട്ടത്തിലെ ഫാം ഫെസ്റ്റ് കാണുന്നതിനായി. ഒരു യാത്ര പ്ലാൻ ചെയ്തു. കെഎസ്ആർടിസി ബസ്സിലായിരുന്നു യാത്ര. ബസ് റെന്റിന്എടുത്താണ് പോയത്. കുട്ടികൾക്ക് വളരെയധികം കാര്യങ്ങൾ അവിടെ നിന്നും പഠിക്കുവാൻ കഴിഞ്ഞു. ബഡ്ഡിങ്, ലയറിങ്, ഗ്രാഫ്റ്റിംഗ് തുടങ്ങിയ സസ്യങ്ങളുടെ കായിക പ്രചനന രീതികൾ അവിടെ നിന്നും കുട്ടികൾക്ക് നേരിട്ട് പഠിക്കുവാൻ അവസരം ലഭിച്ചു. കൂടാതെ വിവിധതരം കാർഷികവിളകൾ പരിചയപ്പെടുവാനും, സീസൺ അനുസരിച്ചുള്ള കൃഷികൾ മനസ്സിലാക്കുവാനും കഴിഞ്ഞു, കാർഷിക വിളകളുടെ വിപണന രീതികളും പ്രദർശനവും കുട്ടികൾക്ക് വളരെ ആസ്വാദ്യകരമായിരുന്നു. 10 മണിക്ക് പുറപ്പെട്ട് തിരികെ ഒന്നരയോടെ വിദ്യാലയത്തിൽ തിരികെ എത്തി

സെപ്റ്റംബർ 24 സ്‌കൂൾ കലോത്സവം

ഒന്നു മുതൽ ഏഴു വരെ ക്‌ളാസ്സിലെ കുട്ടികളുടെ സ്‌കൂൾ തല കലോത്സവമാണ് വേദിയിൽ അരങ്ങേറിയത്.ഒറ്റയ്ക്കും കൂട്ടായുമുള്ള ഒട്ടനവധി കലാപരിപാടികൾ വേദിയിൽ അരങ്ങേറി

വിളവെടുപ്പ് ഉത്സവം-ഒക്ടോബർ 9

അധ്യാപകരും വിദ്യാർത്ഥികളും PTA യും ചേർന്ന് സ്കൂൾ പരിസരത്ത് നട്ടു നനച്ച് വളർത്തിയ പച്ചക്കറികളും പൂക്കളും വിളവെടുത്തു.കുട്ടികൾ വളരെ സന്തോഷത്തോടെയും ആവേശത്തോടെയും ഈ ഉത്സവം കൊണ്ടാടി.അവർ നട്ടുനനച്ച് വളർത്തിയ ചെടികളിലെ വിളവ് അവർക്ക് ഒത്തിരി സന്തോഷം നൽകുന്ന ഒന്നായിരുന്നു.

ഒക്ടോബർ 28 - സ്കൂളിൽ ഒരു സാലഡ് അപാരത

രണ്ടാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിലെ അഞ്ചാമത്തെ യൂണിറ്റായ രുചി മേളം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് രണ്ടാം ക്ലാസിലെ കൂട്ടുകാർ ഒരു ക്ലാസ് തല പ്രവർത്തനം എന്ന നിലയിൽ ഒരു ഫ്രൂട്ട് സാലഡ് തയ്യാറാക്കി. ഈ പ്രവർത്തനം സ്കൂൾതലത്തിൽ തന്നെ നടത്തുകയും എല്ലാ കുട്ടികളെയും ഉൾപ്പെടുത്തുകയും എല്ലാവർക്കും  വിതരണം ചെയ്യുകയും ചെയ്തു.അധ്യാപകരുടെ സഹായത്തോടെ കുട്ടികൾ വളരെ നല്ല രീതിയിൽ പ്രവർത്തനങ്ങൾ ചെയ്തു.വളരെ സ്വാദേറിയ ഒരു വിഭവമായിരുന്നു. കുട്ടികൾക്ക് സ്വന്തമായി വീടുകളിൽ ഇത് ചെയ്യാൻ സാധിക്കും എന്ന് മനസ്സിലാക്കി കൊടുക്കുന്ന ഒരു പ്രവർത്തനമായിരുന്നു.