ഗവ യു പി എസ് ആനച്ചൽ/അക്ഷരവൃക്ഷം/പഠിക്കാത്ത പാഠം
പഠിക്കാത്ത പാഠം
ഭൂമിയും ജീവജാലങ്ങളും തമ്മിലുള്ള ഐക്യമാണ് പരിസ്ഥിതി. അതിൽ മണ്ണും, വായുവും, ജലവും, മനുഷ്യരും, പക്ഷിമൃഗാദികളും ഉൾപ്പെടും യാതൊരു തത്വദീക്ഷയുമില്ലാതെ മനുഷ്യൻ പരിസ്ഥിതിയെ തകർത്തു കൊണ്ടിരിക്കുന്നു. പ്രപഞ്ചത്തെ നിലനിർത്തുന്നത് പരിസ്ഥിതിയാണ്. മനുഷ്യൻ പ്രകൃതിയോട് നടത്തുന്ന ചൂഷണമാണ് വനനശീകരണം ഇതു മൂലം ഓക്സിജന്റെയും, കാർബൺഡയോക്സൈ ഡിന്റെയും അനുപാതം തകരാറിലാകും മനുഷ്യന് പ്രാണവായു തരുന്നത് വൃക്ഷങ്ങളാണ്. മനുഷ്യൻ ഇന്ന് താളം തെറ്റി ജീവിക്കുന്നു. വയലാർ രാമവർമ്മയുടെ കവിതയിൽ അദ്ദേഹം സൂചിപ്പിക്കുന്നുണ്ട് പ്രപഞ്ചഗോപുരം തുറന്നത് മനുഷ്യനാണെന്നു. പ്രപഞ്ചത്തിൽ മനുഷ്യൻ വന്നതോട് കൂടിയാണ് പ്രപഞ്ചം ഇത്ര സുന്ദരമായത് അനാഥയായി കിടന്ന ഭൂമിയെ സനാഥമാക്കിയത് മനുഷ്യനാണ് ഇത്രയും സുന്ദരമായ ഭൂമിയെ കണ്ട് മറ്റു ഗ്രഹങ്ങൾ ഭൂമിയോട് ചോദിച്ചു "ഞങ്ങളുടെ അടുത്തേക്കും മനുഷ്യരെ വിട്ടു തരുമോ" എന്ന്. അപ്പോൾ ഭൂമി പറഞ്ഞു "തരില്ല , എനിക്ക് താങ്ങും തണലുമായി എന്നും എന്റെ മനുഷ്യൻ വേണം" ആ ഭൂമി ഇന്ന് പറയുന്നുണ്ടാവും പ്രകൃതിയിൽ മനുഷ്യൻ വേണ്ടെന്ന് അത്രക്ക് മനുഷ്യന്റെ ശല്യം ഭൂമി സഹിച്ചു. കലി തീർത്തു കളഞ്ഞു പ്രളയമായി, ഭൂകമ്പങ്ങൾ ആയി, അഗ്നിപർവത സ്ഫോടനങ്ങൾ ആയി, രോഗങ്ങൾ ആയി… എന്നിട്ടും ആരും ഒന്നും പഠിച്ചില്ല. എങ്കിൽ ഇതാ പുതിയ ഒരു പരീക്ഷണം കൂടി, കൊറോണ. ഇനിയെങ്കിലും നിങ്ങൾ പഠിക്കു എന്ന് ഭൂമി പറയുകയാകാം. ശാസ്ത്രവികസനം പോലും പരിസ്ഥിതിയെ മലിനീകരണത്തിനു ഇടയാക്കി ഭൂമിയുടെ സംരക്ഷണ പാളിയായ ഓസോണിനെ തകർത്തു കൊണ്ടിരിക്കുന്നു. ഇത് വഴി അൾട്രാ വയലറ്റ് രശ്മികൾ ഭൂമിയിൽ എത്തി ജീവജാലങ്ങൾക് കാൻസർ പോലുള്ള അസുഖം ഉണ്ടാക്കും എന്ന് പറയപ്പെടുന്നു. എന്നാൽ മനുഷ്യൻ അല്ലെ ഭൂമിയുടെ കാൻസർ. ഇന്ന് നമ്മുടെ മുൻപിൽ മഹാമാരിയായി നിൽക്കുന്ന കൊറോണ വൈറസിനെ തുരത്താൻ നമ്മുക്ക് ഒരുമിച്ചു നിൽക്കാം. ഇത് ദൈവം തന്ന ശിക്ഷ ആണെന് 7 ആം ക്ലാസ്സുകാരിയായ ഞാൻ ആവർത്തിച്ചു പറയുന്നു. 'ഹേ, മനുഷ്യ' ഇനിയെങ്കിലും പഠിക്കു. ഇപ്പോൾ നോക്കൂ നമ്മുടെ പ്രകൃതി എന്ത് സ്വസ്ഥതയോടെ നിൽക്കുന്നു എന്ന് ശുദ്ധമായ വായു, ജലം, പ്ലാസ്റ്റിക് കുറഞ്ഞു, ഇതെല്ലാം ഒരു വൈറസ് വന്നപ്പോൾ ആണ്. നമ്മുക് ഇങ്ങനെയും ജീവിക്കാം എന്ന് ഇപ്പോൾ പഠിച്ചിലെ. ഇനിയുള്ള നാളുകളിൽ മാലിന്യത്തിന്റെ അളവ് കുറച്ചു പ്രകൃതിയെ സംരക്ഷിച്ചു ജീവിക്കാനുള്ള ഒരു അനുഭവപാഠം ആണ് ഇത്.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം