ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ സ്വപ്നങ്ങൾ ബാക്കി..

Schoolwiki സംരംഭത്തിൽ നിന്ന്
സ്വപ്നങ്ങൾ ബാക്കി..

കണ്ണുകൾ എന്തോ കാഴ്ച കാണാൻ വേണ്ടി തുടിക്കുന്നു. ആ മേഘത്തിലെ ആയിരമായിരം മഴത്തുള്ളികൾക്കിടയിൽ ഭൂമിയിലേക്ക് എത്തുവാൻ വേണ്ടി സ്വപ്നം കണ്ട മഴത്തുള്ളി.. വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ പോയി തിരികെ വന്ന കൂട്ടുകാർ അവരോടു പറഞ്ഞ കഥകൾ കേട്ട് ആവേശം പൂണ്ട് ഭൂമിയെ സ്വപ്നം കണ്ട് മയങ്ങുകയായിരുന്നു ആ മഴത്തുള്ളി. വളരെ കാലങ്ങൾക്കു ശേഷം ആ ദിനം വന്നെത്തി.അത്യാഹ്ലാദത്തോടെ അവൻ ഭൂമിയിലേക്ക് പതിച്ചു.മരങ്ങളും ചെടികളും മലകളും ഒക്കെ നിറഞ്ഞ ഭൂമി.. ദൂരക്കാഴ്ചയിൽ അതി മനോഹരം തന്നെ. ഭൂമിയിലേക്ക് പതിച്ച് കാഴ്ചകൾ കണ്ടുകണ്ടുള്ള യാത്ര എത്ര .മനോഹരമായിരിക്കും. ഒരു അരുവിയുടെ ഓരത്തായി അവൻ പതിച്ചു. അരുവിയോടു ചേർന്ന് തൻ്റെ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാൻ ശ്രമിച്ചു. വീഴ്ചയിൽ തന്നെ അവൻ്റെ സ്ഫടിക വർണ്ണം ചെങ്കൽ വർണ്ണമായി മാറി.അരുവിയിലൂടെ ഊർന്ന് അവൻ നദിയിലേക്കിറങ്ങി. അപ്പോഴേക്കും അവന് തൻ്റെ വർണ്ണം തിരികെ കിട്ടി. അവനു സന്തോഷമായി. യാത്ര പിന്നേയും തുടർന്നു. ചിലർ പുഴ ഉഴുതു മറിക്കുന്നു.. നദീജലത്തെ തെളിനീരാക്കുന്ന മണൽ ഊറ്റിയെടുക്കുകയാണ്. മുന്നോട്ടുള്ള ഒഴുക്കിൽ പലയിടങ്ങളിലും ദുർഗന്ധം സഹിക്കാൻ കഴിഞ്ഞില്ല. എല്ലാ മാലിന്യങ്ങളും മനുഷ്യർ ഇങ്ങോട്ടാണോ വലിച്ചെറിയുന്നത്?? ദൈവമേ... എനിക്കെൻ്റെ നിറം പോലും നഷ്ടമാകുകയാണല്ലോ കാഴ്ചയും മങ്ങുന്നു ", ദിക്കറിയാതെ അവൻ മുന്നോട്ടൊഴുകി. അവൻ തൻ്റെ ചങ്ങാതിയുടെ വാക്കുകൾ ഓർത്തു.' എന്തു പറ്റി ഈ ഭൂമിക്ക്? അവൻ്റെ സ്വപ്നങ്ങൾക്ക് വിപരീതമാണ് എല്ലാം സംഭവിച്ചത്. അവൻ തീർത്തും മലിനമായ് മാറി. അവൻ്റെ യാത്ര അവസാനിച്ചത് സമുദ്രത്തിലാണ്. അവൻ എത്രയും വേഗം ആകാശത്തെ മേഘപാളികളിൽ എത്താൻ ആഗ്രഹിച്ചു. .. അവൻ്റെ സ്വപ്നങ്ങൾ ബാക്കിയാക്കി...

അമൃത എസ്
7 B ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ