ഉണ്ണിക്കിഷ്ടം മിഠായി
നിറമേറെയുള്ളൊരു മിഠായി
മകനെ നീയിതു തിന്നല്ലേ
അച്ഛൻ പറഞ്ഞതു കേട്ടില്ല
നിറമതു പ്രശ്നമതായല്ലോ
വയറതു പണി മുടക്കിയല്ലോ
അച്ഛൻ കൊടുത്തൂ ഇളനീര്
അച്ഛാ ..നിറമിതിനില്ലല്ലോ
ആരു പറഞ്ഞു നിറമില്ല
പ്രകൃതിതൻ നിറമിതാണല്ലോ
ഉണ്ണീ നിനക്കിപ്പോൾഎന്തറിയാം