ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ ഭൗമദിനം ഏപ്രിൽ 22

Schoolwiki സംരംഭത്തിൽ നിന്ന്
ഭൗമദിനം ഏപ്രിൽ 22

പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടിയുള്ള ബോധവത്കരണ പ്രവർത്തനത്തിനു വേണ്ടിയാണ് 1970 ഏപ്രിൽ 22 മുതൽ ഭൗമദിനം ആചരിച്ചു തുടങ്ങിയത് .2020 ഏപ്രിൽ 22 ന് ഭൗമദിനം ആചരിച്ചു തുടങ്ങിയിട്ട് 50 വർഷം ആകുന്നു. 1960 ൽ അമേരിക്കയിൽ ഭൂമി നേരിടുന്ന പ്രശ്നങ്ങൾ മനസിലായി തുടങ്ങി. അമേരിക്കൻ ഗ്രാമങ്ങളിൽ ടി ടി റ്റി എന്ന കീടനാശിനി ഉപയോഗിക്കുന്നതു മൂലം ഉണ്ടാകുന്ന രോഗങ്ങൾ , അപ്രത്യക്ഷമാകുന്ന പക്ഷികൾ എന്നിവയെ പ്രതിപാദിച്ചുകൊണ്ടുള്ള റേച്ചൽ കാർ സൻ്റെ " സൈലൻ്റ് സ്പ്രിംഗ് " 1962 ൽ വളരെ പ്രശസ്തമായി പുറത്തിറങ്ങിയ പുസ്തകമായിരുന്നു ’ . ഭൂമിയെയും പരിസ്ഥിതിയേയും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം . കൂടിയത് ഇപ്പോഴൊന്നുമായിരുന്നില്ല. 1969 ൽ ക്ലീൻ ലൻഡിൽ രാസമാലിന്യം നിറഞ്ഞൊഴുകിയിരുന്ന നദിക്ക് തീപിടിച്ചു. വമ്പൻ രാസ ഫാക്ടറികളും വ്യവസായ ശാലകളും പുറത്തു വിടുന്ന മാലിന്യം വായുവിലും വെള്ളത്തിലും കലർന്ന് പൂരിഭാഗം ജനങ്ങളുടേയും ശരീരത്തിൽ ഈയം അടക്കമുള്ള വിഷ മൂലകങ്ങളുടെ അംശം ക്രമാതീതമായി വർദ്ധിച്ചു.. പരിസ്ഥിതി മലിനീകരണത്തിന് എതിരായ നിയമങ്ങളോ പ്രകൃതി സംരക്ഷണ നടപടികളോ അക്കാലത്ത് കേൾട്ടുകേൾവി പോലുമില്ലായിരുന്നു.. ഈ രീതികൾക്ക് മാറ്റം വരുത്തിയത് നെൽസൺ എന്ന സാമൂഹ്യ പ്രവർത്തകനാണ് . ജനങ്ങളോട് സംസാരിച്ച നെൽസൺ വ്യവസായ മലിനീകരണം എന്ന പ്രശ്നത്തിന് ദേശീയ ശ്രദ്ധ നൽകി പ്രക്ഷോഭങ്ങളിലുടെ പരിസ്ഥിതിക്ക് വേണ്ടി ഒരുപാട് നിയമങ്ങൾ കൊണ്ടുവന്നു. ഈ പ്രക്ഷോഭങ്ങളിലൂടെ ലോകമെങ്ങും പരിസ്ഥിതി സംരക്ഷണ നിയമ നിർമ്മാണങ്ങൾ നടപ്പിലാക്കാനും കഴിഞ്ഞു. ഇതിൻ്റെ ചുവടുപിടിച്ചാണ് ഇന്നും ഭൗമദിനം ആചരിക്കുന്നത് . ഭൂമിയെ ഉപദ്രവിക്കാതെ മനോഹരി ആയി സൂക്ഷിക്കുക.

ചന്ദന എൽ
7 B ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം