ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമി

നീല ഗ്രഹം എന്നാണ് ഭൂമി അറിയപ്പെടുന്നത് . സൗരയൂഥത്തിലെ ഗ്രഹങ്ങളിൽ ജീവൻ നിലനിൽക്കുന്ന ഒരേ ഒരു ഗ്രഹമാണ് ഭൂമി. ഭൂമിയുടെ മൂന്നിൽ രണ്ട് ഭാഗം ജലവും മൂന്നിൽ ഒരു ഭാഗം കരയുമാണ് . ഭൂമി നീല ഗ്രഹം എന്നറിയപ്പെടാൻ കാരണവും ജലത്തിൻ്റെ നീലിമ തന്നെയാണ് . ഭൂമിയുടെ ഒരേ ഒരു ഉപഗ്രഹമാണ് ചന്ദ്രൻ. ഭൂമി സൂര്യനെ വലംവയ്ക്കുന്നതിനെ പരിക്രമണമെന്നു പറയുന്നു. ഭൂമിക്ക് ഒരു തവണ സൂര്യനെ ചുറ്റി വരാൻ 36525 ദിവസം എടുക്കും.’ പരിക്രമണത്തിൻ്റെ ഫലമായി ഋതുഭേദങ്ങൾ ഉണ്ടാകുന്നു. സൂര്യനിൽ നിന്നുള്ള പ്രകാശം ഭൂമിയിൽ എത്താൻ എടുക്യന്ന സമയം 8 മിനുട്ടാണ് . ഭൂമി പരിക്രമണം ചെയ്യുന്നതോടൊപ്പം സ്വയം കറങ്ങുകയും ചെയ്യുന്നു. ഇതിനെ ഭ്രമണം എന്നു പറയുന്നു. ഭൂമി ഭ്രമണം ചെയ്യുന്നതിൻ്റെ ഫലമായി ദിനരാത്രങ്ങൾ ഉണ്ടാകുന്നു അതായത് ഭൂമിക്ക് ഭ്രമണം പൂർത്തിയാക്കാൻ വേണ്ട സമയം 24 മണിക്കൂർ. ഭൂമിയിൽ ഏഴു വൻകരകളുണ്ട് . ഏറ്റവും വലിയ വൻകര ഏഷ്യ ചെറിയ വൻകര അൻ്റാർട്ടിക്കയുമാണ് . ഏഴു വൻകരകളിലുമായി 200 ൽപരം രാജ്യങ്ങൾ ഉണ്ട് ഇതിൽ ഏറ്റവും കൂടുതൽ മനുഷ്യർ വസിക്കുന്നത് ഏഷ്യാ വൻകരയിൽ ആണ് .750 കോടിയിലധികം ജനങ്ങൾ ഭൂമിയിൽ വസിക്കുന്നു. കൂടാതെ ലക്ഷകണക്കിന് വർഗ്ഗത്തിൽപ്പെട്ട ജീവജാലങ്ങളും സസ്യലതാതികളും. സൗരയൂഥത്തിലെ എട്ടു ഗ്രഹങ്ങളിൽ ഭൂമി ഒരത്ഭുതം തന്നെയാണ് .

ഹബീബുള്ള H
7 B ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം