ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ ഭൂതം വരുന്നേ ... ഭൂതം

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂതം വരുന്നേ ... ഭൂതം

അങ്ങ് ദൂരെ ഒരു രാജ്യത്ത് ഒരു ഭൂതം പിറന്നു. കൊറോണ ഭൂതം എന്ന് നാട്ടുകാർ അവന് പേരിട്ടു ആരു കണ്ടാലും കൊതിക്കുന്ന രൂപമായിരുന്നു അവന് . ആ അഴകിയ രാവണനെ എല്ലാവരും പേടിച്ചു. ഒരിക്കൽ അവന് ലോകം ചുറ്റ ണമെന്നും കുറെ പേരെ പിടികൂടണമെന്നും വലിയ മോഹം തോന്നി. അവൻ പാട്ടും പാടി ലോകം ചുറ്റാൻ തുടങ്ങി.." ഞാനൊരു ഭൂതം. കൊറോണ ഭൂതം . നാടുകൾ ചുറ്റും പുതു ഭൂതം. എന്നോടൊത്തു കളിച്ചു രസിക്കാൻ വായോ വായോ മാളോരേ.." കൊറോണ ഭൂതം എത്തിയതോടെ നാട്ടിൽ ആയിരങ്ങൾ മരിച്ചു. ആളുകൾ പേടിച്ചു നിലവിളിയായി. നാട്ടിലെ പള്ളിക്കൂടങ്ങളായ പള്ളിക്കൂടങ്ങളെല്ലാം അടച്ചു. സർക്കാർ ആഫീസുകൾ താഴിട്ടു. എന്തിനു പറയുന്നു നാട്ടിൽ ഓടുന്ന കാറുകളും ബസുകളും തീവണ്ടിയുമെല്ലാം ഓട്ടം നിർത്തി. ഇതെല്ലാം കണ്ടപ്പോൾ കോറോണ ഭൂതം ചമ്മിപ്പോയി. നാട്ടിലെ ജനങ്ങൾ ഒരു തീരുമാനമെടുത്തു _ നമ്മളാരും വീടിനു പുറത്തിറങ്ങരുത് , ആരുമായും സമ്പർക്കം പാടില്ല, കൈകൾ ഇടക്കിടക്ക് സോപ്പ് ഉപയോഗിച്ച് കഴുകണം, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം, തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കണം, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം. ഇതൊക്കെ കണ്ട് കൊറോണ ഭൂതം ഞെട്ടി നിന്നു.

ആദിത്യൻ എസ് എ
2 B ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ