മുത്തശ്ശിക്കിപ്പോഴും കാഴ്ചയുണ്ട്
എല്ലാവരെയും കാണ്മതുണ്ട്
ഭക്ഷണം തെല്ലും പിടിക്കുന്നില്ല
പറമ്പിലെ അന്നം കഴിച്ച കാലം
കാണാമറയത്ത് പോയ്മറഞ്ഞു
ഫാസ്റ്റഫുഡ് ആണത്രേ കുഞ്ഞനിഷ്ടം
മുത്തശ്ശി കഷ്ടത്തിലായിടുന്നു
കുഞ്ഞനാണെങ്കിലോ ത്രീഡി വേണം
കണ്ണിനു തീരെയാ കാഴ്ചയില്ല
പേരക്കിടാവിന്റെ പിടിവാശിയോ
നേരമ്പോക്കായിതാ മാറിടുന്നു
രോഗിയായി മാറിടുമല്ലോ ഇവൻ
നേരുള്ളകാലം ഇനിവരുമോ