ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ നിറക്കൂട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
നിറക്കൂട്ട്

ലോകം മുഴുവൻ കോവിഡ് 19 ൻ്റെ ആശങ്കയിലാണ്.ജനങ്ങൾ പേടിയോട് കൂടിയാണ് ഓരോ ദിവസവും ഉണരുന്നത്. ലോകത്തിൽ മരണസംഖ്യ ഒരു ലക്ഷം കവിഞ്ഞു.ഇന്ത്യയിലും മരണം വർദ്ധിച്ചു കൊണ്ടിരിക്കുന്നു. ഭയം വേണ്ട ജാഗ്രത മതിയെന്ന് പ്രധാനമന്ത്രിയും അരോഗ്യ പ്രവർത്തകരും നമുക്ക് മുന്നറിയിപ്പ് നൽകുന്നു. എന്നാലും നമ്മുടെ നമ്മുടെ ഉള്ളിൽ ഭയം തളം കെട്ടി നിൽക്കുന്നു.ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇതര ഭൂഖണ്ഡങ്ങളിൽ നിന്നും വന്നവർ നമ്മുടെ കുഞ്ഞു കേരളത്തിലും കോവിഡ് 19 പടരാൻ  ഇടയാക്കി. വിനാശത്തിൻ്റെ കൊടുങ്കാറ്റ് വിതച്ച കോവിഡ് 19 ജനങ്ങളെ പരിഭ്രാന്തിയിലാക്കി. അമേരിക്ക ,ഇറ്റലി, സ്പെയിൻ, ഇംഗ്ലണ്ട് തുടങ്ങിയ വികസിത രാജ്യങ്ങൾ കോവിഡ് 19 നു മുന്നിൽ വിറച്ചു നിൽക്കുകയാണ്.ഈ സാഹചര്യത്തിലാണ് ഇന്ത്യ ഈ മഹാവിപത്തിനെ മനശക്തിയോടെ നേരിടുന്നത്.ഈ രോഗത്തെ ചെറുത്തു തോൽപ്പിക്കാനായി ആരോഗ്യ പ്രവർത്തകരും സന്നദ്ധ സേവകരും തയ്യാറായി കഴിഞ്ഞു. ആശുപത്രികളിൽ നിന്നുള്ള കാഴ്ചകൾ സുഖമുള്ളതല്ല. തിങ്ങിനിറഞ്ഞ രോഗികൾ, ഫിനോയിലിൻ്റെ ഗന്ധം, കണ്ണുകളിൽ ഭീതി. രോഗബാധിതരായ അച്ഛനോടും അമ്മയോടുമൊപ്പം ഒരു 8 വയസുകാരിയും ഐസോലേഷൻ വാർഡിൽ എത്തി. കളറിംഗ് ബുക്കും ഛായങ്ങളും കൊണ്ട് ഐസോലേഷൻ വാർഡിനെ ആഘോഷത്തിൻ്റെ നിറക്കൂട്ട് ആക്കാൻ ആ കുഞ്ഞിന് കഴിഞ്ഞു. ഇത് എല്ലാവരിലും. പ്രതീക്ഷ ഉണർത്തുന്നു.പ്രതീക്ഷ നാം കൈവിടാതിരിക്കുക.. നാം ഇതിനെ അതിജീവിക്കുക തന്നെ ചെയ്യും..

ലിന അനിൽകുമാർ
6 B ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം