ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ ജലം; പ്രകൃതിയുടെ വരദാനം.

Schoolwiki സംരംഭത്തിൽ നിന്ന്
ജലം; പ്രകൃതിയുടെ വരദാനം.

നമ്മുടെ ശാസ്ത്രജ്ഞർ ബഹിരാകാശത്ത് മറ്റേതെങ്കിലും ഗോളത്തിൽ ജീവൻ നിലനിൽക്കുന്നുണ്ടോ എന്ന അന്വേഷണത്തിലാണ്. ജീവൻ്റെ അടിസ്ഥാന ഘടകം ജലമാണ്. ഗോളാന്തരത്തിൽ ജലം അന്വേഷിക്കുന്നു എന്നു ചുരുക്കം. ഭൂമി ജലത്താൽ സമ്പന്നമാണ്. ഭൂമിയിലെ ജലം നമുക്ക് ഭക്ഷണവും തൊഴിലും നിലനിൽപ്പുമെല്ലാം പ്രദാനം ചെയ്യുന്നു. ആധുനിക കാലഘട്ടത്തിൽ ജലം മലിനമായിക്കൊണ്ടിരിക്കുന്നു. ഇതിന് എണ്ണിയാൽ ഒടുങ്ങാത്ത കാരണങ്ങളും ഉണ്ട്.വ്യവസായ സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ നിക്ഷേപിക്കൽ ,പട്ടണങ്ങളിലെ മലിനജല കുഴലുകൾ നദിയിലേക്ക് തുറന്നു വയ്ക്കൽ ,നദീതീരത്ത് ശൗചാലയങ്ങൾ നിർമ്മിക്കൽ, കൃഷിയിടത്തിൽ നിന്ന് കീടനാശിനിയും വളവും പുഴയിലേക്ക് എത്തിച്ചേരുന്നത്, തുണി അലക്കൽ, കുളി, എന്നു വേണ്ട എല്ലാം പുഴകൾ മലിനമാകുന്നതിനു കാരണമാകുന്നു. മലിനമായ പുഴ രോഗങ്ങൾ പടർന്നു പിടിക്കുന്നതിനു കാരണമാകുന്നു.     ജലസംരക്ഷണം നമ്മുടെ നിലനിൽപ്പിൻ്റെ ആവശ്യമാണ്. പുഴയുടെയും മഴയുടെയും നാടായ കേരളത്തിൽ ജലക്ഷാമം അനുഭവപ്പെടുന്നുവെങ്കിൽ അതു നമ്മുടെ കുറ്റമാണ്. വരൾച്ചയെ അതിജീവിക്കാൻ ഈ പുഴകളേയും പ്രകൃതിയേയും സംരക്ഷിക്കണം. ജീവൻ്റെ ഉറവയായ ജലത്തെ വരും തലമുറക്കുവേണ്ടി സംരക്ഷിക്കാം.

സഫിയ എ എൻ
7 A ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം