നാടിനെ ഭീതിയിലാഴ്ത്തി
കൊറോണ നൃത്തം ചെയ്യുന്നു.
നാട്ടാരെല്ലാം വീട്ടിലിരുപ്പ്
കുട്ടികൾ ജാലക വക്കിലിരിപ്പ്.
വായ് മൂടി മനുഷ്യനൊളിച്ചു നടപ്പൂ,
ട്രോണുകൾ എങ്ങും പാറി നടപ്പൂ.
ചായ പീടിക കുശലം തീർന്നു
പോലീസ് അങ്ങാടികൾ പൂട്ടീടുന്നു
എങ്ങും ശാന്തത ശാന്തത മാത്രം.
നല്ലൊരു നാളെ ഇനി വരുമല്ലോ
അന്നാകട്ടെ കളിയും ചിരിയും.