ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കാലം

ജനലിൻ്റെ അടുത്ത് കിടക്കുന്ന കിടക്കയിൽ ഒരമ്മ കിടക്കുകയാണ് ആ അമ്മയുടെ കൈയിൽ വൈലോപ്പിള്ളിയുടെ ഏതു അമ്മമാരെയും കണ്ണീരിലാഴ്ത്തുന്ന മാമ്പഴം എന്ന കവിത പുസ്തകവും ഉണ്ട് പുസ്തകം വായിച്ചതിനു ശേഷം അതു മടക്കി കട്ടിലിനടുത്തായിരുന്ന മേശയിലേക്ക് മടക്കിവച്ചു.കണ്ണുകളിൽ നിന്ന് ആ പുസ്തകത്തിൻ്റെ ഓരോ താളും പ്രതിഫലിക്കുന്ന കണ്ണുനീർത്തുള്ളികൾ  ഒഴുകി വന്നു. കറുത്ത മുടികൾക്കിടയിൽ നരച്ച മുടികൾ അപൂർവ്വമായിരുന്നു ഒരു മന്ദമാരുതൻ ആ മുടികളെ ഒന്നിളക്കി കണ്ണാടി എടുത്തു മാറ്റി അവർ ഉടുത്തിരുന്ന കസവുമുണ്ടിൻ്റെ ഒരറ്റം പിടിച്ച് കണ്ണുനീർത്തുടച്ചു വൃദ്ധാവസ്ഥയിൽ ചുക്കിചുളിഞ്ഞ മുഖത്തിൻ്റെ ഓരോ കുഴികളിലും ആണ്ടു പോയ കണ്ണുനീർത്തുള്ളി അവരോടെന്തോ പറയുന്നതുപോലെ. അടക്കിപിടിക്കാൻ കഴിഞ്ഞില്ല അവരുടെ വിഷമം.ജനാലയുടെ മൂലയിൽ വച്ചിരുന്ന കണ്ണാടിയിൽ ഒരു തുള്ളി കണ്ണുനീർ പറ്റിപ്പിടിച്ചിരുന്നു.അത് അതിൻ്റെ കഥ പറയാൻ തുടങ്ങി.

വീടിൻ്റെ പിന്നിൽ നിന്നും ഒരു വിളി.അമ്മയുടെ വാത്സല്യവും മാതൃസ്നേഹം നിറഞ്ഞതുമായ ഉണ്ണീ..ഉണ്ണീ.. കൈയിൽ ഒരു പാത്രവുമുണ്ട്. അമ്മയുടെ വിയർപ്പിൻ്റെ മാധുര്യത്തിൽ വച്ചുണ്ടാക്കിയ ചോറും. ചോറുകഴിപ്പിക്കാൻ പിന്നിൽ നടക്കുകയാണമ്മ.ഉണ്ണി ചോദിക്കുന്നതൊന്നും അമ്മക്ക് വാങ്ങി കൊടുക്കാൻ കഴിഞ്ഞിരുന്നില്ല.. ഒരു നല്ല ഉടുപ്പു പോലും. ആരും ഇല്ലാത്തതിൻ്റെ വിഷമം പലപ്പോഴും തീർത്തിരുന്നത് അവനെ ശാസിച്ചാണ്. അവൻ ഇഷ്ടപ്പെട്ടതിനു വേണ്ടി ശാഠ്യം പിടിക്കുമ്പോൾ ഇല്ലായ്മ കൊണ്ട് അവനെ തല്ലുകയും ശാസിക്കുകയും ചെയ്യും. വീടിൻ്റെ നാലു ചുവരുകൾക്കുള്ളിൽ തൻ്റെ തേങ്ങൽ ഒതുക്കി പിടിക്കാൻ ശ്രമിക്കും. ഉണ്ണിക്കതു മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല. അവന് തൻ്റെ ആഗ്രഹങ്ങൾ  ആയിരുന്നു വലുത്. അന്നൊരു ചിങ്ങ നാളിൽ കൂട്ടി വച്ച സമ്പാദ്യവുമായി അവന് ഉടുപ്പ് വാങ്ങാൻ പോയതാണ് അമ്മ.പിന്നെ ഉണ്ണിയെ കണ്ടതോ… എല്ലാ അമർഷങ്ങളുടെയും തേങ്ങലുകളുടെയും വിങ്ങിപ്പൊട്ടലുകളുടെയും ആശ്രയ കേന്ദ്രമായിരുന്ന വീടിൻ്റെ പിന്നാം പുറത്തു കൂടി ഒഴുകുന്ന ആ പുഴ ഉണ്ണിയേയും തൻ്റെ കരങ്ങളിലേറ്റിക്കൊണ്ടു പോയി. "അമ്മേ’ പിന്നിൽ  പിന്നിൽ നിന്നൊരു വിളി. വെള്ള വസ്ത്രം ധരിച്ച് ഒരു മാലാഖ. " അമ്മേ, ചായ കുടിക്കൂ ." ചായ ഗ്ലാസുമെടുത്ത് നീല ഇരുമ്പഴിക്കരികിലേക്ക് നടന്നു. സന്ധ്യ കഴിഞ്ഞു..  തൻ്റെ മനസു പോലെ ആകാശവും കാർമേഘം മൂടിയിരുന്നു. പെട്ടെന്ന് അവർക്ക് തല ചുറ്റുന്നതായി തോന്നി. കണ്ണിൽ ഇരുട്ടു കയറി. ബോധമില്ലാതെ രണ്ടു മൂന്നു ദിവസം ഐ .സി.യു.വിൽ.ബോധം വരുമ്പോൾ 'ഉണ്ണീ എന്ന വിളി മാത്രം. മുന്നിൽ വരുന്നവരെല്ലാം അവർക്ക് ഉണ്ണിയാണ്. അവരെ അവരുടെ മകൻ്റെ സ്നേഹവും വാത്സല്യവുമാണ് സമനില തെറ്റിച്ചിരിക്കുന്നത് എന്ന് പരിചരിച്ച ഡോക്ടർമാരെല്ലാം തിരിച്ചറിഞ്ഞു

ചന്ദന എൽ
7 B ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ