സ്വച്ഛമാം തെന്നലും തണ്ണീർത്തടങ്ങളും
യവ്വനപ്രകൃതിയെ അണിയിച്ചൊരുക്കി
തണ്ണീർത്തടങ്ങൾ കരഞ്ഞുതുടങ്ങി
കണ്ണിൽ കരടുകൾ വീണു തുടങ്ങി
യവ്വനകാന്തിതൻ ശോഭ കുറഞ്ഞു
പ്രകൃതിതൻ മേനിയിൽ പൊടിയും അഴുക്കും
പുഴ തന്റെ ദുഃഖം പറഞ്ഞുതുടങ്ങി
എൻ മേനിയിൽ അഴുക്കും ചപ്പും ചവറും
ഇതെന്തു ചടുതി ഭൂമിതൻ മേനിയിൽ
സ്വച്ഛമല്ലാതെ ഇതെന്തുചടുതി
ഇതെന്തു ചടുതി ഭൂമിതൻ മേനി
മൃതപ്രായമാക്കി കളഞ്ഞതല്ലേ
കൂടയും കുപ്പിയും വലിച്ചെറിഞ്ഞെപ്പോഴോ
മൃതപ്രായം അതിഥിയായി വന്നതല്ലേ
ഇതെന്തുചടുതി ഭൂമിതൻമേനി
ചത്തൊടുങ്ങിപ്പോകാറായതല്ലേ
മരണമല്ലാ ഇത് കൊലപാതകം
പിന്നെ ആരാച്ചാരും നാമായ് തീർന്നിടുന്നു