ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ അമ്മേ !! ഇതെന്തൊരു വേദന

അമ്മേ !! ഇതെന്തൊരു വേദന

അയ്യോ! വയറിന്നു വേദന വന്നെനിക്ക്
ഇന്നു നീ സ്കൂളിൽ പോകേണ്ട
രോഗമാണു കാരണമത്രേ…
കൈ കടിക്കും നഖം കടിക്കും
കൈ കഴുകാതെ ഭക്ഷണം കഴിക്കും
ഹൊ! എന്തൊരു വേദന
അമ്മേ, എന്തൊരു വേദന..
കീടാണു ഉള്ളിൽ തുരുതുരെ കുത്തുന്നു
അമ്മേ ഈ വേദന മാറില്ലേ?
നൽകീ നല്ലൊരു കട്ടൻചായ
ഇഞ്ചീ കുരുമുളക് ചേർത്തൊരു ചായ.
ഹൊ! എന്തൊരു സുഖമാണെന്നുള്ളിൽ
അമ്മേ .. ഞാനിനി മേലിൽ, 
കഴിച്ചീടാം എന്നും ഭക്ഷണം
വൃത്തിയുള്ള എൻ്റെ കൈകളാൽ... 
ശുചിത്വമുള്ള എൻ്റെ കൈകളാൽ..
 

ആദി നാരായണൻ H S
1 A ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത