മുൻകാല സ്മരണയിൽ
കൺ നിറയ്‌ക്കുന്നിതാ
വേദനാ ജനകമാം ഭൂമി
വിശ്വം വിറയ്ക്കുന്നു
നേത്രം നിറയുന്നു
ഒഴുകുന്നിതാ ചുടുകണ്ണീർ
കൊല്ലരുതേ നിങ്ങൾ
വെട്ടരുതേ നിങ്ങൾ
മാറിടം വെട്ടിപ്പിളർക്കരുതേ
ഗതകാല സ്മരണയിൽ
മാനമുരുകുന്നിതാ
വേദനാജനകമാം ഭൂമി
തീക്കനൽ വാരിയെറിഞ്ഞിടും
നാൾകളിൽ നേത്രങ്ങൾ
പൂട്ടിയിരിക്കും അവർ
രൗദ്ര ഭാവം വരും
നേത്രം ജ്വലിച്ചിടും
അന്നു നീ സാക്ഷിയായ് നിന്നിടും
കൊല്ലരുതേ നിങ്ങൾ
വെട്ടരുതേ നിങ്ങൾ
മാറിടം വെട്ടിപ്പിളർക്കരുതേ