അങ്ങേലേ ...വസന്തത്തിൻ
വർണ്ണപ്പട്ട് വിരിക്കുന്ന
പൂക്കളോടാണെന്റെ പ്രണയം
നീലയാമങ്ങളിൽ ഒഴുകുന്ന നീല
നിലവിനോടാണെന്റെ പ്രണയം
വെയിലിന്റെ തീരങ്ങളിലെത്തുന്ന
കാറ്റിനോടാണെന്റെ പ്രണയം
ഉദയസൂര്യന്റെ ഇളം
ചൂടിനോടാണെന്റെ പ്രണയം
പ്രകൃതിയുടെ മടിത്തട്ടിലെ
ഋതുഭേദങ്ങളോടാണെന്റെ പ്രണയം
വഴിയറിയാതുള്ള വഴികളിലേക്കൊഴുകുന്ന
പുഴകളോടാണെന്റെ പ്രണയം
മണ്ണിന്റെ ഗന്ധവുമായ് ചിലമ്പുന്ന
വേനൽമഴയോടാണെന്റെ പ്രണയം
ഈ ദൃശ്യഭംഗിയോടാണെന്റെ പ്രണയം