ഗവ ബോയ്സ് എച്ച് എസ് എസ് എൻ പറവൂർ/അക്ഷരവൃക്ഷം/വാങ്ക

Schoolwiki സംരംഭത്തിൽ നിന്ന്
ഒററാൽ ആസ്വാദനക്കുറിപ്പ്      

പത്താം ക്ലാസ്സിലെ VANKA എന്ന കഥ പഠിച്ചപ്പോഴാണ് എനിക്ക് ഒറ്റാൽ എന്ന സിനിമ കാണാൻ അവസരം ലഭിച്ചത്. ശരിക്കും പറഞ്ഞാൽ എൻ്റെ ഇംഗ്ലീഷ് ടീച്ചറാണ് ജയരാജ് എന്ന ഡയറക്ടറിനെയും VANKA എന്ന കഥയെ ആസ്പദമാക്കിയ അദ്ദേഹത്തിൻ്റെ ഒറ്റാൽ എന്ന സിനിമയെയും പരിചയപ്പെടുത്തി തന്നത്. 2015ൽ റിലീസായ ഒട്ടേറെ നാഷണൽ ഇൻറർ നാഷണൽ അവാർഡുകൾ നേടിയ ഈ സിനിമ കാണാൻ കഴിഞ്ഞത് എന്റെ ഭാഗ്യം തന്നെയാണ് . കുട്ടനാടിൻ്റെ പ്രകൃതി ഭംഗി ഒപ്പിയെടുത്ത ദൃശ്യങ്ങൾ എന്നെ അതിശയപ്പെടുത്തി. ഏറ്റവും ദു:ഖകരമായി എനിക്ക് തോന്നിയത് അപ്പൂപ്പന്റെ കഥാപാത്രം തന്നെയാണ്. കുട്ടപ്പായിയെ സംരക്ഷിക്കാൻ കഴിയാതെ നീറുന്ന ആ കഥാപാത്രം മനസ്സിൽ നിന്ന് പോകുന്നില്ല. ഈ കഥാപാത്രത്തെ അവതരിപ്പിച്ച കുമരകം വാസുദേവൻ ഒരു യഥാർത്ഥ മത്സ്യതൊഴിലാളിയാണ്. സിനിമയിൽ അദ്ദേഹം താറാവു് വളർത്തുകാരനാണ് . കുട്ടപ്പായിയുടെ കൂട്ടുകാർ ,അവന്റെ സ്ക്കൂൾ സന്ദർശനം , ജനലിലൂടെയുള്ള സാധന കൈമാറ്റം എല്ലാം വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു . കുട്ടപ്പായി എന്ന കഥാപാത്രം എത്ര തന്മയത്വത്തോടെയാണ് അശാന്ത് അവതരിപ്പിച്ചിരിക്കുന്നത്. അവസാനം ഒരു കച്ചിത്തുരുമ്പു പോലെ വന്നെത്തുന്ന മേസ്തിരിക്കൊപ്പം പോകുന്ന കുട്ടപ്പായി ദുഖത്തിൻ്റെ തീരാ കയത്തിലേക്കാണ് താൻ പോകുന്നതെന്ന് അറിയുന്നില്ല. ഹൃദയം പറിച്ചെറിയുന്ന വേദനയുമായി വേഗത്തിൽ വഞ്ചി തുഴയുന്ന അപ്പൂപ്പനും അറിയുന്നില്ല കുട്ടപ്പായി കഷ്ടപ്പാടിലേക്കാണ് പോകുന്നതെന്ന് . പുസ്തക സഞ്ചിയും വസ്ത്രങ്ങളും കെട്ടിപ്പിടിച്ച് നല്ല ഒരു ജീവിതം സ്വപനം കണ്ട് നടന്നു നീങ്ങുമ്പോഴും അവന്റെ ഹൃദയം വിങ്ങുകയായിരുന്നു. സ്നേഹസാഗരമായ തന്റെ അപ്പൂപ്പനെ ഇനിഎന്നു കാണും എന്ന ചിന്തയാൽ ... പക്ഷെ അവൻ അറിയുന്നില്ല അവന്റെ തിരിച്ചുവരവ് ദുഷ്ക്കരമാകുമെന്ന് . പിന്നീട് കത്ത് എഴുതുമ്പോഴും എന്ത് പ്രതീക്ഷയാണ് അവനുള്ളത്. ഒരു പുഴ ഒഴുകുന്ന പോലെയാണ് സിനിമ മുന്നോട്ടു പോകുന്നത് . ഒരു കഥാപാത്രവും ശ്രദ്ധയിൽ പെടാതെ പോകില്ല. വളരെ പ്രതിഭാധനരായ വ്യക്തികളെയാണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. ഇനിയും കാണാത്തവർ പ്രത്യേകിച്ച് കുട്ടികൾ സിനിമ കാണണം ജീവിതമെന്തെന്നും സഹനമെന്തെന്നും മനസ്സിലാക്കണം.

രാഹുൽ സുനിൽ
10 A ഗവ ബോയ്‍സ് ഹൈസ്കൂൾ നോർത്ത് പറവൂർ
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം