ഗവ ഫി‍ഷറീസ് ഹയർ സെക്കന്ററി സ്കൂൾ കുഴിത്തുറ/അക്ഷരവൃക്ഷം/ദൗത്യം

Schoolwiki സംരംഭത്തിൽ നിന്ന്
ദൗത്യം

എത്രയോ രാവുകൾ നാം കണ്ട
നിലാവിൻ വെളിച്ചവും,
എത്രയോ കാലമായ് വിഭൂതിയോടൊ ഴുകുന്ന
പൊയ്കയും,
തൻ ക്രന്ദനം കുളിരായ് പൊഴിക്കും .
വാർമെത്തും മാണിക്യക്കല്ലുപോലുള്ളയാ
മഴനീർതുള്ളിയും
കല്ലോലങ്ങൾക്കിടയിലൂടെ ഉദിച്ചുയരുന്നോരാ
അർക്കനും
           എങ്കിലോ ! സമൂലം ഈ ഉറവകൾ
നാം വൃത്തിഹീനമാക്കിയില്ലേ ??
ഈ പൊയ്കയും പുൽമേടുകളും സ്തോഭമായ്
മാറിയില്ലേ
ആർത്തിരമ്പുന്നുരാ കല്ലോലങ്ങളും .
 സ്തബ്ധനായി മാറിയില്ലേ ,മർമ്മരങ്ങൾ
പോലും ആക്രന്ദനാമായിതാമാറിയില്ലേ .
പ്രാജ്ഞാനാണെങ്കിലും പരിസ്ഥിതി നശിപ്പിക്കുന്നവൻ
നാടിൻ അഭിശപ്തനായിടുന്നു ,അവൻ
അസ്ത്രപ്രജ്ഞനായ് മാറിടുന്നു

   വിഭൂതിയാം പൊയ്കയെ മലിനമാക്കി മാറ്റി
ആകുലയാക്കരുതേ ഈ നാടിനേ
    തീർത്ഥമൊഴുകിടും പൊയ്കകളെ മലിന
മക്കാതിരിക്കുക നാം
     നാടിൻ ശുചിത്വം നമ്മുടെ കൈകളിൽ
     ഓരോ പ്രളയവും ഓരോ വിപത്തും
     മധുമാസമായി മാറിടാനായ്
     ഒരു വിഭൂതി തൻ നാളേക്കായ്
     സംരക്ഷിച്ചീടുകിലീ നാടിനെ
     മലിനമാകാതെ സംരക്ഷിച്ചീടുകിലീ
     പരിസ്ഥിതിയേ....
 

നിള എസ്സ്
8 B ഗവ. ഫിഷറീസ് ഹയർസെക്കണ്ടറി സ്ക്കൂൾ , കുഴിത്തുറ
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത