ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/കൊറോണ ഭീതി.
കൊറോണ ഭീതി.
നമ്മുടെയെല്ലാം ജീവൻ അപകടത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. kovid19 ബാധിച്ചു ചികിത്സയിലിരിക്കുന്നവരെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവരാൻ ഒരുകൂട്ടം ഡോക്ടർമാരും നഴ്സുമാരും അവരുടെ ജീവൻ പണയം വച്ച് കഷ്ടപ്പെടുകയാണ്. കുറച്ചു ദിവസത്തേയ്ക്ക് വീട്ടിലിരിക്കാൻ പറഞ്ഞപ്പോൾ ഞാൻ ഉൾപ്പെടുന്ന സമൂഹത്തിലെ കുറച്ചു പേരെങ്കിലും അത് വകവയ്ക്കാതെ പരക്കം പായുന്നു. വെയിലിനെയും മഴയെയും വകവയ്ക്കാതെ രാത്രിയോ പകലോ എന്നില്ലാതെ പണിയെടുക്കുന്ന പൊലീസുകാരെ പറ്റിച്ചു അവർ കാണാതെ ഇറങ്ങി നടക്കുകയാണ് ഒട്ടുമിക്ക ആൾക്കാരും. ഇതിന്റെയൊക്കെ ഭാവി പ്രത്യാഘാതം എന്തായിരിക്കുമെന്നറിയാതെയാണോ അവർ ഇങ്ങനെയൊക്കെ കാട്ടിക്കൂട്ടുന്നത്. ഞാൻ കാരണം രോഗം വേറൊരാൾക്കു വരില്ല എന്ന തിരിച്ചറിവാണ് ഓരോ മനുഷ്യനും ഈ അവസരത്തിൽ വേണ്ടത്. ജങ്ക്‌ഫുഡ്‌സിന്റെയും ഫാസ്റ്റ് ഫുഡ്‌സിന്റെയും ഉപയോഗം കുറഞ്ഞപ്പോൾ ആശുപത്രിയിലെ നീണ്ട ക്യു കുറഞ്ഞു. ഇനിയെങ്കിലും പ്രകൃതിയുമായി ഇണങ്ങി കൊറോണ പോലെയുളള ആപത്തുകളെ ഒറ്റക്കെട്ടായി ചെറുക്കാം.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |