ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അക്ഷരവൃക്ഷം/ മനുഷ്യൻ തൻ രോദനം -കവിത

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യൻ തൻ രോദനം -കവിത

      ലോകമേ നിൻ എതിരെ നീട്ടിയ
വിരലുകൾ ഇന്നിതാ യാചനയാൽ കൈകൾ കൂപ്പുന്നു
പിന്നിട്ട ദിനങ്ങളിൽ ആയിരങ്ങൾ പോലും
തൻ ജീവ ശ്വാസവും ബലിയായ് നൽകുന്നു
മായാത്ത ഇരുട്ടിനെ തുടച്ചു -
നീക്കുവാൻ മാലാഖമാർ ഇന്ന് തുണയായി നിൽക്കുന്നു
 മാനവൻ ചെയ്തൊരു പാപത്തിനെല്ലാം
ഇന്നിതാ അവർ യാചന തേടുന്നു
കോവിടും കൊറോണ വൈറസും എല്ലാമേ ഭൂമിയെ പഴയ സ്വർഗമായ്‌
തീർക്കുന്നു.
നഷ്ടമെന്നതീയ പച്ചപ്പും വർണ്ണവും പയ്യവേ നിന്നിലേക്ക് അടുത്ത് ചേർന്നിടും
എങ്കിലും ഇന്നിതാ മനസാക്ഷി
മെല്ലവേ തേങ്ങുന്നു മാനവ ലോകം തൻ രോധനം കേട്ടിതാ............

                                 




 

അപർണ്ണ റെജി
9 A ഗവ. ഗേൾസ്.എച്ച്.എസ്.എസ് ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത