ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അക്ഷരവൃക്ഷം/ കൊറോണ വൈറസ് കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ് _കോവിഡ് 19

മനുഷ്യരുൾപ്പടെയുള്ള സസ്തനികളിൽ രോഗം ഉണ്ടാക്കുന്ന ഒരു തരം വൈറസ് ആണ് കൊറോണ വൈറസ് / കോവിഡ്- 19. ഇത് മനുഷ്യൻ ഉൾപ്പടെയുള്ള സസ്തനികളുടെ ശ്വാസനാളിയെയാണ് ഇത് ബാധിക്കുക. ജലദോഷം, ന്യുമോണിയ, തലവേദന, പനി, തുടങ്ങിയവയാണ് ഇതിൻ്റെ ലക്ഷണങ്ങൾ. പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കും .ഇതു വഴി ഇവരിൽ ന്യുമോണിയ, ബോങ്കൈറ്റിസ് പോലുള്ള ശ്വാസകോശ രോഗങ്ങൾ പിടിപെടും.ലോകാരോഗ്യ സംഖടന ഈ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചു.
കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ചൈനയിലെ റുഹാനിൽ പടർന്നു പിടിച്ച നോവൽ കൊറോണ വൈറസ് മൂന്നു മാസത്തിനകം ലോകത്തിലെ എൺപതിലധികം രാജ്യങ്ങളിലെക്ക് വ്യാപിച്ചു കഴിഞ്ഞു. ലോകാരോഗൃ സംഖടന മഹാമാരി എന്ന് പേരിട്ട ഈ നോവൽ കൊറോണ വൈറസ് കൂടുതൽ ആളുകളിലെക്ക് വ്യാപിച്ച തൊടെ ഇറ്റലിയിലും അമേരിക്കയിലും ഒക്കെ മരണസംഖ്യ ഉയരുന്നു.ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം ദിനംതോറും വർധിക്കുന്നു. ഇന്ത്യയിൽ ആദ്യമായി വൈറസ് ബാധ റിപ്പോർട്ട് ചേയ്തത് കേരളത്തിലാണ്. ചൈനയിൽ നിന്നെത്തിയ മൂന്നു വിദ്യാർത്ഥികളിലാണ് രോഗം കണ്ടെത്തിയത്.ആ മൂന്നു പേരും രോഗം പൂർണ്ണമായും ഭേദമായി ആശുപത്രി വിട്ടു.
1960-കളിലാണ് വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞത്. മൈക്രോപ്പിലൂടെ നോക്കിയാൽ ഇവയെ കിരീടത്തിൻ്റെ ആകൃതിയിലാണ് കാണുന്നത്.ആ രൂപഘടന മൂലമാണ് കൊറോണ വൈറസിന് ആ പേര് വന്നത്.
കോവിഡ്- 19 ൻ്റെ യഥാർത്ഥ ഉത്ഭവസ്ഥാനം കണ്ടു പിടിക്കാൻ ഗവേഷകർക്ക് ഇതുവരെ സാധിച്ചിട്ടില്ല. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. ഈ 14 ദിവസമാണ് ഇൻക്യുബേഷൻ പിരീഡ് എന്നറിയപ്പെടുന്നത്.കൊറോണ വൈറസ് ബാധയ്ക്ക് കൃത്യമായ മരുന്ന് നിലവിലില്ല. പ്രധിരോധ വാക്സിനും ലഭ്യമല്ല. വളരെ ജാഗ്രതയോടെ കൈകാര്യം ചേയ്യേണ്ട വിഷയമാണിതെന്ന് ലോക രാജ്യങ്ങൾ എല്ലാം തിരിച്ചറിഞ്ഞിരിക്കുന്നു. ലോകത്തെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന ഈ മഹാമാരിയെ തുരത്താൽ ഒരു വഴിയേ ഉള്ളു വീട്ടിലിരിക്കുക, സാമൂഹിക അകലം പാലിക്കുക. രാജ്യങ്ങളെല്ലാം അതിർത്തി അടച്ചു പൂട്ടി സ്വയം തടവറ തീർക്കുന്നു. കഴിവതും ജോലികൾ വീട്ടിലിരുന്ന് ചേയ്യാൻ സർക്കാർ ആവശ്വപ്പെടുന്നു. നമ്മൾ ഭയപ്പെടുകയല്ല വേണ്ടത് ജാഗ്രതയാണ് എന്ന് നമ്മളെ പിന്നെയും പിന്നെയും ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നു. യാത്രകൾ അത്യാവശ്യത്തിനു മാത്രം. പൊതു ചടങ്ങുകൾ എല്ലാം മാറ്റി വയ്ക്കുന്നു.
കൊറോണ വൈറസിനെ ഒറ്റക്കെട്ടായി നേരിടണമെന്ന ഉദ്ദേശത്തിൽ 2020 മാർച്ച് 22 ന് ഇന്ത്യയൊട്ടാകെ ജനതാ കർഫ്യൂ പ്രഖ്യാപിച്ചു.ഇത് വളരെ വിജയകരമായിരുന്നു. രോഗത്തെക്കുറിച്ച് അറിഞ്ഞപ്പോൾ മുതൽ തന്നെ കേരള ആരോഗ്യ വകുപ്പും മുന്നൊരുക്കം നടത്തിയിരുന്നു. അതിൽ നമ്മൾ ഒരു പരിധി വരെ വിജയിച്ചു. ലോക ജനതയ്ക്ക് മുമ്പിൽ അഭിനന്ദനവും ആദരവും ഏറ്റുവാങ്ങിക്കൊണ്ട് നമ്മുടെ സംസ്ഥാനം മുന്നെ റിക്കൊണ്ടിരിക്കുന്നു. അതിജീവനത്തിൻ്റെ പാതയിലാണ് നമ്മൾ. നമ്മുടെ രാജ്യത്ത് ഏർപ്പെടുത്തിയ ഈ ലോക്ക് ഡൗൺ മൂലം മഹാമാരിയെ നമ്മൾ തുരത്തിക്കൊണ്ടിരിക്കുന്നു.
ലോകത്തെ തന്നെ മുൾമുനയിൽ നിർത്തിയിരിക്കുന്ന ഈ വൈറസ് ഉയർത്തുന്ന ഭീഷണിയെ നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും.,

അഞ്ജിത.വി.കെ
9 ഇ ഗവ. ഗേൾസ്.എച്ച്.എസ്.എസ് ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം