ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അക്ഷരവൃക്ഷം/ ഒത്തൊരുമിക്കാം പൊരുതീടാം...- കവിത

Schoolwiki സംരംഭത്തിൽ നിന്ന്
ഒത്തൊരുമിക്കാം പൊരുതീടാം...- കവിത


                
നാടിനെയാകെ ഭീതിയിലാഴ്ത്തി
കൊറോണ ഭീകരൻ വന്നെത്തി
ചൈനയിലുള്ളൊരു വുഹാനിൽ നിന്നും
വിമാനത്തിൽ വന്നെത്തി.
ഇറ്റലി താണ്ടി യുഎസ് താണ്ടി
സ്പെയിനിലുമെത്തി ഫ്രാൻസിലുമെത്തി
ഒടുവിൽ നമ്മുടെ ഇന്ത്യയിലും
നമ്മുടെ കൊച്ചു കേരളത്തിലും.

എന്നാലിവിടെ കോവിഡുവീരന്
ഒത്തിരി പാടുപെടേണ്ടിവരും
ഉണ്ണുന്നില്ല ഉറങ്ങുന്നില്ല നമുക്കു വേണ്ടി
നമ്മുടെ സ്വന്തം ഡോക്ടർമാർ.
ആശ്വാസത്തിൻ പുഞ്ചിരിയേകി
നേഴ്സുംമാരാം മാലാഖമാർ
പൊരിവെയ്ലത്തും നമുക്കു വേണ്ടി
കാവൽ നിൽക്കും പോലീസ് മാമൻ.
എന്തിനുമേതിനും കൈത്താങ്ങായി
നമ്മുടെ സ്വന്തം സർക്കാരും.

ലോക് ഡൗൺ കാലം വന്നതിൽപിന്നെ
വീട്ടിൽ ആകെയൊരുത്സാഹം
അച്ഛനുമമ്മയും ഒത്തൊരുമിച്ച്
വീട്ടിൽ കളിചിരി മേളം
മാസ്ക്കുധരിച്ചും ഗ്ലൗസുധരിച്ചും
കൈകൾ കൂപ്പി വണങ്ങും ഞങ്ങൾ
റോഡിലിറങ്ങി നടന്നിട്ടൊന്ന്
വീട്ടിൽ വന്നാൽ കൈകഴുകും.

സാനിട്ടൈസർ ഉപയോഗിച്ച്
കൈകൾ ഞങ്ങൾ ശുചിയാക്കും
ഒരുമീറ്റർ അകലത്തിൽ ഞങ്ങൾ
ഒന്നായ് നിന്ന് പ്രവർത്തിക്കും
ശാരീരിക അകലം പാലിച്ച്
സാമൂഹികമായ് ഒരുമിക്കും
ലോകത്തിനെയാകെ ഭീതിയിലാഴ്ത്തും
കൊറോണയെ ഞങ്ങൾ ഓടിക്കും.





      .

 


ദേവനന്ദ . എ
VII D ഗവ. ഗേൾസ്.എച്ച്.എസ്.എസ് ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത