ഉള്ളടക്കത്തിലേക്ക് പോവുക

ഗവ എൽ പി എസ് മുതുവിള/ക്ലബ്ബുകൾ/ECO CLUB

Schoolwiki സംരംഭത്തിൽ നിന്ന്
  • 'പ്ലാസ്റ്റിക് മലിനീകരണം പരാജയപ്പെടുത്തുക' എന്നതാണ് ഈ വർഷത്തെ ലോക പരിസ്ഥിതി ദിന പ്രമേയം. പ്ലാസ്റ്റിക് മാലിന്യങ്ങൾ നമ്മുടെ ആവാസവ്യവസ്ഥയെയും മനുഷ്യരെയും ജന്തുജാലങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുവെന്ന അവബോധം സൃഷ്ടിക്കാനാണ് ഈ മുദ്രാവാക്യം.
  • പ്ലാസ്റ്റിക് മാലിന്യങ്ങൾ മനുഷ്യരാശിക്കും പ്രകൃതിക്കും ജന്തുജാലങ്ങൾക്കും ഗുരുതര ഭീഷണി സൃഷ്ടിക്കുന്നു. സമുദ്രങ്ങളിലും, പർവതശിഖരങ്ങളിലും എന്തിനേറെ മനുഷ്യരുടെയും മൃഗങ്ങളുടെയും ശരീരത്തിലടക്കം മൈക്രോ പ്ലാസ്റ്റിക് അടിഞ്ഞുകൂടുകയാണ്.
  • യുഎൻഇപി യുടെ കണക്കനുസരിച്ച് ലോകത്താകമാനമുള്ള പ്ലാസ്റ്റിക് ഉത്പാദനം 430 ദശലക്ഷം ടണ്ണിലേറെയാണ്. പ്ലാസ്റ്റിക്കിനെ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കാനും സുസ്ഥിരമായ ബദൽ മാർഗങ്ങൾ സ്വീകരിക്കാനും നാം ശ്രദ്ധിക്കേണ്ടതുണ്ട്.
  • വ്യവസായ ശാലകൾ പുറന്തള്ളുന്ന രാസമാലിന്യങ്ങൾ നമ്മുടെ ജലാശയങ്ങളെ വിഷമയമാക്കുന്നു. വ്യവസായ ശാലകൾ പുറന്തള്ളുന്ന വിഷപ്പുകയും
    • വയലുകളും പാടങ്ങളും നദികളും കയ്യേറുന്നത് പ്രളയത്തെ ക്ഷണിച്ചുവരുത്തലാണ്. വനനശീകരണവും കയ്യേറ്റവും വന്യജീവികളുടെ ആവാസ വ്യവസ്ഥ തകിടം മറിക്കുന്നു. ഇതോടെ അവ ജനവാസ കേന്ദ്രങ്ങളിൽ വിഹരിക്കുന്നു.
    • അപൂർവ ജന്തുജാലങ്ങൾ ഇല്ലാതാവുന്നത് പാരിസ്ഥിതിക സന്തുലനം നഷ്ടപ്പെടുത്തുന്നു. ഇത് ഇങ്ങനെ തുടർന്നാൽ, ഭാവി തലമുറകൾക്ക് ശുദ്ധവായു, ശുദ്ധജലം, സുരക്ഷിതമായ ആവാസ വ്യവസ്ഥ എന്നിവ ലഭിക്കാത്ത സാഹചര്യമാണുണ്ടാവുക.