പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗ്ഗത്തിലൂടെ.
കണ്ണി പൊട്ടിക്കാം
നമുക്കി ദുരന്തത്തിൽ നിന്നും.
പുറത്തുള്ള കളികളും സന്ദർശനവും മാറ്റീടാം.
സോപ്പ് കൊണ്ട് കൈകൾ കഴുകിടാം
പുറത്തിറങ്ങുപ്പോൾ മാസ്കുകൾ ധരിച്ചിടാം.
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറിടാം
നമുക്ക് ഇന്ന്.
പോരാടുവാൻ നേരമായിന്നു കൂട്ടരേ
ഗവണ്മെന്റ് പറയുന്ന നിയമങ്ങൾ പാലിച്ചു.
ചെറുത്തിടാം നമുക്ക് കൊറോണ എന്ന ഭീകരനെ.
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ
ഒരു മനസ്സോടെ ശ്രമിക്കാം.
ഭയപ്പെടില്ല നാം കോറോണയെന്ന ഭീകരനെ
ഭയപ്പെടില്ല നാം കോറോണയെന്ന ഭീകരനെ.