ഗവ എൽ പി എസ് പാലോട്/അക്ഷരവൃക്ഷം/വില്ലൻ വൈറസ്
വില്ലൻ വൈറസ്
അതിമനോഹരമായഒരുഗ്രാമം.മനോഹരമായവയലുകളുംകളകളംപാടുന്നപുഴകളുംകേരവൃക്ഷങ്ങളുംകുഞ്ഞുകുഞ്ഞുവീടുകളുമുള്ളഈഗ്രാമത്തിലെആളുകൾവളരെസന്തോഷത്തോടെയാണ്ജീവിച്ചിരുന്നത്.രാവിലെജോലിക്ക്പോകുകയുംകിട്ടുന്നപൈസയ്ക്ക്ആവശ്യമായസാധനങ്ങളും വാങ്ങിവീട്ടിലേക്ക് മടങ്ങുകയും ചെയ്യും. ഇതായിരുന്നു പതിവ്.അങ്ങനെയിരിക്കേ ആ നാട്ടിലെ ആളുകൾ ഓരോരുത്തരായി എന്തോ രോഗം ബാധിച്ച് മരണപ്പെടാൻ തുടങ്ങി. എന്താണ് കാരണമെന്ന് ആർക്കും മനസിലായില്ല .ആ ഗ്രാമത്തിന്റെ ഗ്രാമത്തലവൻ നാട്ടുകാരെയെല്ലാം വിളിച്ചു കൂടി.ഇതിന്റെ കാരണം കണ്ടെത്താൻ ആ നാട്ടിലെ വൈദ്യനെ ഏൽപ്പിച്ചു.അങ്ങനെ വൈദ്യൻ രോഗത്തിന്റെ കാരണം കണ്ടെത്തി. കൊറോണ എന്ന അതിസൂക്ഷ്മമായ കാണാൻ കഴിയാത്ത ഒരു വൈറസ് മൂലമാണ് ആളുകൾ മരിക്കുന്നത് .ഈ രോഗം ബാധിക്കാതിരിക്കണമെങ്കിൽ മുഖത്ത് മുഖാവരണം ധരിക്കണം. കൈകൾ കൂടെക്കൂടെ സോപ്പ് ഉപയോഗിച്ച് കഴുകണം. മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കണം. വൈദ്യൻ പറഞ്ഞ ഈ മാർഗങ്ങൾ നാട്ടുകാർ അപ്പാടെ അനുസരിച്ചു.കൂടാതെ ഈ രോഗത്തിനുള്ള മരുന്നും കണ്ടെത്തി.അതോടെ കൊറോണ വൈറസിന് അവിടെ പിടിച്ചു നിൽ ക്കാൻ കഴിയാതായി. അവൻ വേരോടെ നശിച്ചു.ആ നാട്ടിൽ സന്തോഷവും സമാധാനവും തിരിച്ചു വന്നു. ഗ്രാമവാസികൾ വളരെക്കാലം അവിടെ സുഖമായി ജീവിച്ചു
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ