ഗവ എൽ പി എസ് പാലോട്/അക്ഷരവൃക്ഷം/കൊറോണ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ മഹാമാരി
<poem>

മനുഷ്യരാശിക്ക് തന്നെ നാശം വിതച്ച ഒരു വൈറസാണ് കൊറോണ വൈറസ് .ചൈനയിലെ വുഹാനിൽ നിന്നാണ് ഈ രോഗo പൊട്ടിപ്പുറപ്പെട്ടത്.തുടർന്ന് ലോകത്തിന്റെ വിവിധ കോണിലേതും രോഗം വ്യാപിച്ചു. ഇതിനു മുമ്പും പല വൈറസുകളും വ്യാപിച്ചിട്ടുണ്ടെങ്കിലും ഇത്രയും ഭീകരമായ അവസ്ഥ ഇപ്പോഴാണ് ഉണ്ടായത്.കോവിഡ് 19 എന്നാണ് ഈ രോഗം അറിയപ്പെടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപിച്ച ഈ രോഗത്തിന്റെ ലക്ഷണങ്ങൾ ജലദോഷം, പനി, ചുമ, ശ്വാസംമുട്ടൽ തുടങ്ങിയവയാണ്. 2 മുതൽ 14 ദിവസങ്ങൾക്കിടയിലാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്നത് .ഈ രോഗത്തിന് ഇതുവരെ ആരും മരുന്നുകൾ കണ്ടെത്തിയിട്ടില്ല. ഈ കൊലയാളി വൈറസിനെ തുരത്താൻ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കണം. നാം ചെറുപ്പം മുതലേ പാലിക്കേണ്ടതാണ് വ്യക്തി ശുചിത്വം.കൂടാതെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.വ്യക്തിശുചിത്വം പോലെ തന്നെ പരിസര ശുചിത്വവും കൃത്യമായി പാലിക്കണം. ശുചിത്വത്തിലൂടെ മാത്രമേ നമുക്കീ രോഗത്തെ തടയാൻ കഴിയൂ. അതിനായി കൈകൾ രണ്ടും സോപ്പോസാനിറ്റൈറോ ഉപയോഗിച്ച് വൃത്തിയായി കഴുകണം.മുഖം തുണിയോ മാസ്കോ കൊണ്ട് കെട്ടണം. വീട്ടിൽ നിന്ന് പുറത്ത് പോയിട്ട് വന്നാൽ ഉടനേ കൈയുo മുഖവും സോപ്പ് ഉപയോഗിച്ച് കഴുകണം. മറ്റുള്ളവരിൽ നിന്ന് നാം അകലം പാലിക്കണം. പ്രതിരോധം കൊണ്ടു മാത്രമേ ഈ രോഗത്തെ നമുക്ക് തടയാൻ കഴിയൂ

ജോഷ്‌ന.ജെ എസ്‌
3 ഗവ എൽ പി എസ് പാലോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം