ഗവ എൽ പി എസ് പാങ്ങോട്/അക്ഷരവൃക്ഷം/പ്രകൃതി നമ്മുടെ അമ്മയാണ്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി നമ്മുടെ അമ്മയാണ്

കുന്നും പുഴയും കാടും സമതലവും എല്ലാം ചേരുന്നതാണ് നമ്മുടെ പ്രകൃതി. പ്രകൃതി നമ്മുടെ അമ്മയാണ്. ആ അമ്മയുടെ മക്കളാണ് പ്രകൃതിയിലെ എല്ലാ വസ്തുക്കളും. ആ മക്കൾക്ക് വേണ്ടിയാണ് അമ്മ നിലകൊള്ളുന്നത്. രാത്രിയിലെ പ്രകൃതി കൂരിരുട്ട് നിറഞ്ഞതാണ്. കരിം കൊമ്പനാനയെപ്പോലെയാണ് രാത്രി. നിലാവിൽ കുളിച്ചു നിൽക്കുന്ന രാത്രി മനസ്സിന് വളരെ സന്തോഷം നൽകുന്നു. നമ്മുടെ കാട് എത്ര മനോഹരമാണ്. കുറ്റിച്ചെടികളും വലിയ മരങ്ങളും വള്ളിച്ചെടികളും ചേർന്നതാണ് നമ്മുടെ പ്രകൃതി. ഇടതോർന്നു നിൽക്കുന്ന മരങ്ങൾ കൊണ്ട് ആകാശത്തിനുതാഴെ മറ്റൊരാകാശം ഉള്ളതായി തോന്നും. പലതരം പക്ഷികളും മൃഗങ്ങളും ഇഴജന്തുക്കളും പ്രകൃതിയിലുണ്ട്. ഒരുപാട് ജീവികൾ നശിച്ചു പോകുകയും കാലാവസ്ഥയ്ക്ക് മാറ്റം വരുകയും ചെയ്തു. മനുഷ്യൻ പ്രകൃതിയുടെ വളരെ ക്രൂരമായാണ് പെരുമാറുന്നത്.

അസ്‌ന തസ്‌നീം എൻ.
3 ബി. ജി. എൽ. പി. എസ്. പാങ്ങോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം