ഗവ എൽ പി എസ് പാങ്ങോട്/അക്ഷരവൃക്ഷം/ഉറുമ്പ് പറന്നേ

Schoolwiki സംരംഭത്തിൽ നിന്ന്
ഉറുമ്പ് പറന്നേ

ഒരിടത്തു് പാവം ഉറുമ്പ് താമസിച്ചിരുന്നു. ഒരു ദിവസം ഒരു കുയിൽ പറന്ന് പോകുന്നത് ഉറുമ്പ് കണ്ടു. എനിക്ക് പറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഉറുമ്പ് ഉച്ചത്തിൽ പറഞ്ഞു. ഉറുമ്പിന് വല്ലാത്ത ആഗ്രഹം തന്നെ അതുകേട്ട് കുയിൽ പറഞ്ഞു. മരക്കൊമ്പിലിരുന്നു ഒരു തത്ത ഇതുകേട്ടു. തത്ത ഉറുമ്പിനോട് പറഞ്ഞു 'നീ സങ്കടപ്പെടേണ്ട നീ എന്റെ മുതുകിൽ കയറിക്കോ'. ഉറുമ്പ് തത്തയുടെ മുതുകിൽ കയറി. തത്ത പെട്ടെന്ന് പറന്നുയർന്നു. 'ഹായ് നല്ല രസം' ഉറുമ്പ് പറഞ്ഞു. കുറച്ചുകഴിഞ്ഞു തത്ത താഴെയിറങ്ങി. ഉറുമ്പ് നന്ദി പറഞ്ഞു. ഉറുമ്പ് കൂട്ടിലേക്ക്‌ പോയതു കണ്ട കുയിൽ നാണിച്ചുപോയി.

അസ്‌ന തസ്‌നീം എൻ.
3 ബി ജി. എൽ. പി. എസ്. പാങ്ങോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ