ഗവ എൽ പി എസ് പച്ച/അക്ഷരവൃക്ഷം/വൈറസ് വൈറസ്..

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ് വൈറസ്


മനുഷ്യർ , മൃഗങ്ങൾ, പക്ഷികൾ തുടങ്ങിയ സസ്തനികളിൽ രോഗകാരിയാവുന്ന ഒരു കൂട്ടം RNA വൈറസുകളാണ് കൊറോണ എന്നറിയപ്പെടുന്നത് . ഗോളാകൃതിയിലുള്ള കൊറോണ വൈറസിന് ആ പേര് വന്നത് അതിന്റെ സ്തരത്തിൽ നിന്നും സൂര്യരശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതിചെയ്യുന്ന കൂർത്തമുനകൾ കാരണമാണ് . പ്രധാനമായും ശ്വാസ നാളിയെയാണ് കൊറോണവൈറസ് ബാധിക്കുക. ജലദോഷവും ചുമയും തൊണ്ടവേദനയും തലവേദനയും പനിയും തുടങ്ങിയവായാണ് രോഗലക്ഷണങ്ങൾ. ഇവ ഏതാനും ദിവസങ്ങൾ നീണ്ടുനിൽകും. ആരോഗ്യ മുള്ളവരിൽ കൊറോണ വൈറസ് അപകടകാരിയല്ല. എന്നാൽ പ്രതിരോധവ്യവസ്ഥ ദുർബലമായവരിൽ, അതായത് പ്രായമായ വരിലും ചെറിയ കുട്ടികളിലും ഗർഭിണി കളിലും വൈറസ് പിടി മുറുക്കും. ഇതുവഴി ഇവരിൽ ന്യുമോണിയ, ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസ കോശ രോഗങ്ങൾ പിടിപെടുകയും ചിലപ്പോൾ മരണം പോലും സംഭവിക്കുകയും ചെയ്യും. കൊറോണാ വൈറസിനെ പ്രതിരോധിക്കുന്ന വാക്സിൻ ഇതുവരെ കണ്ടെത്തിയിട്ടില്ല. രോഗ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സയാണ് ഇപ്പോൾ നടക്കുന്നത് . കൊറോണ വൈറസ് രോഗത്തിന് ലോകാരോഗ്യ സംഘടന നൽകിയ പേര് covid -19.കോവിഡ് -19 ആദ്യമായി റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാൻ എന്ന നഗരത്തിലാണ് . ഇന്ത്യയിൽ ഇത് ആദ്യം റിപ്പോർട്ട് ചെയ്തത് തൃശ്ശൂർ ആണ് . കൊറോണ രോഗത്തിനെ ഭയക്കുകയല്ല , പകരം ജാഗ്രതയാണ് വേണ്ടത് . കൈകൾ 15 മിനിറ്റ് ഇടവിട്ട് സോപ്പോ, സാനിട്ടെയിസാറോ ഉപയോഗിച്ച് കഴുകുക. വീട്ടിൽ നിന്ന് പുറത്തിറങ്ങരുത് . മറ്റുള്ളവരുമായുള്ള സംമ്പർക്കം ഒഴിവാക്കുക, മാസ്ക് ഉപയോഗിക്കുക, തുമ്മുമ്പോയും ചുമക്കുമ്പോഴും തൂവാലയോ /തുണിയോ ഉപയോഗിച്ച് മറക്കുക. ഈ മഹാ വിപത്തിനെതി രെ നമുക്ക് എല്ലാവർക്കും ഒറ്റക്കെട്ടായി പൊരുതാം........


ഭാഗ്യ റ്റി. എസ് .
നാല് ബി ഗവ.എൽ.പി.എസ്.പച്ച
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം