ഒരുമിക്കാം നമുക്ക് ഒത്തൊരുമിക്കാം
ഉയർത്തിടാം നമുക്ക് നാളയെ
വരവേറ്റിടാം പുതു സൂര്യ നെ
പ്രതീക്ഷതൻ പൊൻ കിരണത്തെ.
നിരവധി നാളുകൾ വെള്ളപ്പൊക്കത്തിൽ
പേടി പുരണ്ട നിപയുടെ നാളുകൾ
ഇന്നത് കോവിഡ് രൂപത്തിലും.
നേരിടാം നമ്മുക്ക് ഈ സമയവും
ഭയക്കാതെ ജാഗ്രതയാൽ
പുതു പടവുകൾ കയറിടാം
ശുചിത്വം മുറുകെ പിടിച്ചിടാം
കാത്തിടാം നമ്മുക്ക് ലോകത്തെയും
പരിസ്ഥിതിയാം അമ്മയെയും
സകല ജീവജാലങ്ങളെയും
ഭയമല്ല ജാഗ്രത മതി ഇന്ന്
ഭയല്ല ജാഗ്രത മതി
ഒരുമിക്കാം നമുക്ക് ഒത്തൊരുമിക്കാം
ഉയർത്തിടാം നമുക്ക് നാളയെ.