കാലമേ നീ എന്ത് കോലമാണ്
കേവലം മർത്ത്യനെ കാട്ടുന്നത്
കാഹളം മുഴക്കിടും രോഗമായ്
കൊറോണ ഭീകരൻ വാണിടുന്നു
പരക്കെ പകർത്തി രോഗമായി
പാവം മനുഷ്യനെ വേട്ടയാടി
പാവിയാം ഭീകരൻ എന്ത് നേടി
പലരും പരിഹാരം നീട്ടിടുന്നു
ദുരന്തം വിതച്ചൊരിമണ്ണിലെന്നും
ദൈവമേ കാവലായ് വന്നീടണെ
കാലമേ നീ എന്തരു കോലമാണ്
കേവലം മർത്യനിൽ കാട്ടുന്നത്