ഉള്ളടക്കത്തിലേക്ക് പോവുക

ഗവ എൽ പി എസ് കുറുപുഴ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

ഈ വർഷത്തെ പ്രവർത്തനങ്ങൾ പ്രവേശനോത്സവത്തോടെ ആരംഭിച്ചു. കുട്ടികൾ പുത്തനുടുപ്പും സ്കൂൾ ബാഗുകളുമായി സന്തോഷത്തോടെ സ്കൂളിലേക്കു നടന്നു കയറി. വാർഡ് മെമ്പർ ശ്രീമതി. ബീന രാജു കുട്ടികളെ അക്ഷരത്തൊപ്പികൾ വച്ച് സ്വീകരിച്ചു. എസ്സ് .എം. സി. ചെയർമാൻ, എസ്സ് .എം.സി അംഗങ്ങൾ  രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു. കുട്ടികൾക്ക് മിഠായിയും പായസവും നൽകി. എല്ലാകുട്ടികൾക്കും സന്നദ്ധ സംഘടനയുടെ സഹായത്തോടെ പഠനോപകരണങ്ങൾ വിതരണം ചെയ്തു.

പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു വൃക്ഷ തൈകൾ നട്ടും അടുക്കളത്തോട്ടം ഒരുക്കിയും ഇത്തവണത്തെ പരിസ്ഥിതി പ്രവർത്തനങ്ങൾ ആരംഭിച്ചു.  ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി. കുട്ടികൾ പരിസ്ഥിതി ദിന പോസ്റ്റർ നിർമ്മിച്ചു. അടുക്കള തോട്ടത്തിന്റെ നിർമ്മാണ ഉദ്ഘാടനവും നടത്തി.

വായന ദിനം

ജൂൺ 19 വായന ദിനത്തോടനുബന്ധിച്ച വായന വാരാചരണവും പി.എൻ. പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു. വായനക്കുടാരം, കഥപറച്ചിൽ, ലൈബ്രറി സന്ദർശനം , വായന മത്സരം, ക്വിസ് , അമ്മ വായന തുടങ്ങിയവയും ആയിരുന്നു പ്രധാന പ്രവർത്തനങ്ങൾ.

ലഹരിവിരുദ്ധ ദിനം

ജൂൺ 26 ലഹരിവിരുദ്ധ ദിനത്തിൽ, ലഹരി വിരുദ്ധ പ്രതിജ്ഞ , സൂമ്പ ഡാൻസ്, പോസ്റ്റർ നിർമ്മാണം എന്നിവ നടത്താൻ സാധിച്ചു.