ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/അക്ഷരവൃക്ഷം/സുന്ദരിപശു

Schoolwiki സംരംഭത്തിൽ നിന്ന്
സുന്ദരിപശു

നാദാപുരം ഗ്രാമത്തിൽ അച്ചു എന്ന കുട്ടിക്ക് ഒരു പശു ഉണ്ടായിരുന്നു. സുന്ദരി അതായിരുന്നു അവളുടെ പേര്. സുന്ദരിയെ എന്നും മേയാൻ കൊണ്ടുപോകുമായിരുന്നു .ഒരുദിവസം പോകുന്നതിനിടയിൽ അവർ ഒരു ഒരു മാൻ കുട്ടിയെ കണ്ടു മുട്ടി. പലപ്രാവശ്യം കണ്ടുമുട്ടിയപ്പോൾ അവ സുഹൃത്തുക്കളായി മാറി. ഒരു ദിവസം സുന്ദരി മാൻകുട്ടിയോടു ചോദിച്ചു, നീ എന്റെ കൂടെ കാട്ടി ലോട്ട് പോരുന്നോ? അവിടെ ധാരാളം പഴങ്ങളും ഭംഗിയുള്ള പൂക്കളു ധാരാളം പുല്ലും ഉണ്ട്. നിനക്ക് വേണ്ടതൊക്കെ തരാം .പലപ്രാവശ്യം വിളിച്ചപ്പോൾ സുന്ദരി മാൻകുട്ടിയോടൊപ്പം കാട്ടിലേക്ക് പോയി. കാട്ടിലെത്തിയ സുന്ദരിക്ക് കാട് ഇഷ്ടമായി .ഹായ് എത്രയെത്ര പൂക്കൾ, ധാരാളം പഴങ്ങൾ ,പുല്ല് അങ്ങനെ സുന്ദരി കളിച്ചും രസിച്ചും കാട്ടിൽ കഴിഞ്ഞുകൂടി . ഒരു ദിവസം വല്ലാത്ത ഒരു ശബ്ദം കേട്ടു ഗർർർ.............ഗർർർ.....ഗർർർ......... സുന്ദരി പേടിച്ചുപോയി. സുന്ദരി ചോദിച്ചു മാൻകുട്ടി മാൻകുട്ടി എന്താണ് ശബ്ദം ?. മൃഗങ്ങളെല്ലാം പേടിച്ച് ഓടുന്ന ഉണ്ടല്ലോ കൂട്ടത്തിൽ മാൻ കുട്ടിയും ഓടുന്നത് കണ്ടു .ഓടുന്നതിനിടയിൽ മാൻകുട്ടി വിളിച്ചുപറഞ്ഞു .കാട്ടിലെ രാജാവ് സിംഹം വരുന്നുണ്ട്. ഓടിക്കോ രാജാവ് ക്രൂരനാണ് ഓടിക്കോ ഓട്ടത്തിനിടയിൽ സുന്ദരി ചോദിച്ചു നീ ഭംഗിയെ കുറിച്ച് വിവരിച്ചു എന്നാൽ അപകടങ്ങളെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ?. അതുകൊണ്ട് എനിക്കൊരു കാര്യം മനസ്സിലായി പരിചയമില്ലാത്ത കൂട്ടുകാരെ അധികം വിശ്വസിക്കരുത്. ഇതും പറഞ്ഞ് സുന്ദരി വീട്ടിലേക്ക് ഓടിപ്പോയി അവനെ കാത്ത് വീട്ടുപടിക്കൽ തന്നെ നിൽപ്പുണ്ടായിരുന്നു. അപ്പൂനെ കണ്ടപ്പോൾ സുന്ദരിക്ക് സന്തോഷമായി .പിന്നെ ഒരിക്കലും കാട്ടിലേക്ക് പോയിട്ടില്ല കൂട്ടുകാരെ ഇതിൽ നിന്നുമുള്ള പാഠം അപരിചിതരായ കൂട്ടുകാരെ പെട്ടെന്ന് വിശ്വസിക്കരുത്.

ശിവാനി എസ് രഘുനാഥ്
4A ഗവൺമെന്റ് എസ് വിഎച്ച് എസ്
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കഥ