സഹായം Reading Problems? Click here


ഗവ എസ് വി ഹയർ സെക്കന്ററി സ്കൂൾ, കുടശ്ശനാട്/അക്ഷരവൃക്ഷം/കൊറോണ ദുരന്തം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കൊറോണ ദുരന്തം

 കോവിഡ് എന്ന വൈറസിന്റെ ദുരന്തമെത്തീ ചൈനയിൽ.
 ജീവിതശൈലിയിൽ നാമെല്ലാംമറന്നൂ.
 ഈ വൈറസിനെ തടയാനാർക്കും കഴിയില്ലേ?
 ഓടിവന്നകാറ്റുപോലെ വീണലിഞ്ഞ വൈറസേ.
 വേദനിക്കാത്ത നാളില്ല വേവലാതിപ്പെട്ടു ഞാൻ.
 കൊറോണനീ ജീവിതം മാറ്റിയെത്രഭീകരം.
 ദുരന്തങ്ങളെങ്ങും ദ്രോഹിക്കുന്നതെന്തിന്?
 വിധിയാണോയിത് വേദനയല്ലേയിത്.
ഓർക്കുമ്പോൾ വേദനയില്ലാ നാളില്ല.
കൈകോർക്കാനാകാതെ ഒന്നിക്കാനാകാതെ.
 വേദനിപ്പിക്കുന്ന വൈറസേ നിന്നെ തുരത്തും ഞങ്ങളൊരുദിനം.
പേടിക്കയല്ല വേണ്ടത് പാലിക്കണം ജാഗ്രത.
 അറിയില്ലെനിക്കു നിന്നെ അറിവില്ലാത്തെനിക്കു നിന്നെ.
എത്രയോ ജീവൻ പൊലിഞ്ഞൂ നിർത്തൂ നിൻ താണ്ഡവം.
 ആരോഗ്യവകുപ്പിൻ നിർദ്ദേശങ്ങൾ പാലിക്കൂ.
 തുമ്മുമ്പോഴും ചുമയ്കുമ്പോഴുംതുണിയാൽ മറയ്ക്കൂ മുഖം.
 ഭയമല്ല വേണ്ടത് പാലിക്കണം ജാഗ്രത.
 വ്യക്തിശുചിത്വം പാലിക്കണം കൈകൾ സോപ്പാൽ കഴുകേണം.
 പോസിറ്റീവ് നെഗറ്റീവ് മാറിമറിയും ചാനലുകൾ.
 ലക്ഷങ്ങൾ നിരീക്ഷണത്തിൽ ലക്ഷങ്ങൾ മരണത്തിലേക്ക്.
 വാഹനങ്ങൾ നിലച്ചൂ കടകളടച്ചൂ വിദ്യാഭ്യാസം മറഞ്ഞൂ.
 കോവിഡേ നീ തിരിച്ചു പോകൂ നിന്നെയുണർത്തിയകരങ്ങളേതെന്നറിയില്ല.
  മരണമെന്ന സത്യം മുന്നിൽ വാ പിളർക്കുന്നു.
  മരിച്ചാലെത്തില്ല ഉറ്റവർ ഏകനായ് തന്നെ പോകണം.
  ഈശ്വരന്മാരേ തുണയ്ക്കണേ ഈ മഹാമാരിയെ തളയ്ക്കണേ.

നന്ദന മനോജ്
6A ഗവ.എസ്.വി.എച്ച്.എസ്.ൺസ്.കുടശ്ശനാട്
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത