ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/തിരികെ വിദ്യാലയത്തിലേക്ക് 21
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ 19 മാസങ്ങൾക്ക് ശേഷം വീണ്ടും സജീവമാകുമ്പോൾ ആദ്യ കൂടിച്ചേരലുകൾ മനോഹരമായ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ തിരികെ വിദ്യാലയത്തിലേക്ക് എന്ന പേരിൽ കൈറ്റ് സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് മേഖലയിലെ വിദ്യാലയങ്ങൾക്കായി ഒരു ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു
പ്രവേശനോത്സവം 2023-24
രണ്ടുമാസത്തെ അവധിക്കുശേഷം സ്കൂൾ തുറക്കുന്ന ആനന്ദത്തിലായിരുന്നു കുട്ടികൾ.ഒരുപാട് കുട്ടികൾ പല സ്കൂളിൽ നിന്ന് എത്തിച്ചേർന്നിരുന്നു.ബഹു. എംഎൽഎ അരുൺകുമാർ ഉദ്ഘാടനം ചെയ്യുകയും ആശംസകൾ നൽകുകയുംചെയ്തു.
കുട്ടികളുടെ പല കലാപരിപാടികളും നടത്തി.തുടർന്ന് പഠന സാമഗ്രികൾ വിതരണം ചെയ്യുകയും ചെയ്തു.മധുരം നൽകി ഉച്ചയ്ക്ക് എല്ലാവരും പിരിഞ്ഞു.
പ്രവേശനോത്സവം 2024-25
ഈ വർഷവും വളരെ ആനന്ദത്തിലാണ് കുട്ടികൾ സ്കൂളിൽ എത്തിയത്. ഒൻപതിൽ നിന്ന് പത്തിലേക്ക് കയറുന്നതിന്റെയും യുകെജിയിൽ നിന്ന് ഒന്നിലേക്ക് കയറുന്നതിനേയും ആനന്ദത്തിലാണ് പലരും. പുതിയ വസ്ത്രങ്ങൾ ബാഗുകളും ധരിച്ച് എല്ലാവരും രാവിലെ തന്നെ സ്കൂളിൽ എത്തി. തുടർന്ന് പ്രൊജക്ടറിൽ സംസ്ഥാനതല പ്രവേശന ഉത്സവ ഉദ്ഘാടനം കണ്ടതിനുശേഷം സ്കൂൾതല പ്രവേശനോത്സവം ശ്രീമതി അഡ്വക്കേറ്റ് തുഷാര ഉദ്ഘാടനം ചെയ്തു. ഒരുപാട് പേര് കുട്ടികൾക്ക് ആശംസകൾ അറിയിച്ചു. പ്രവേശന ഉത്സവ ഗാനം ആലപിച്ചു. കുട്ടികളുടെ മറ്റു കലാപരിപാടികൾക്ക് ശേഷം പഠനസാമഗ്രികൾ വിതരണം ചെയ്തു മധുരം നൽകി എല്ലാവരും പിരിഞ്ഞു.