ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/ജൂനിയർ റെഡ് ക്രോസ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


ജെ. ആർ. സി 2023 - 2024

2023 2024 വർഷത്തെ ജൂനിയർ റെഡ് ക്രോസ് കുട്ടികളെ തിരഞ്ഞെടുക്കുന്നത് ജൂൺ അവസാനം ആയിരുന്നു. ജൂൺ അവസാനം മുതൽ തന്നെ  ജെ. ആർ. സി പ്രവർത്തനങ്ങൾ ആരംഭിച്ചു.പുതുതായി സ്കൂളിലേക്ക് വന്ന കുട്ടികളും ജെ ആർ സി അംഗങ്ങളായി. അവരുടെ ആദ്യ പ്രവർത്തനം  യോഗാ ദിനത്തോടനുബന്ധിച്ച് ആയിരുന്നു.  നമ്മുടെ ജീവിതത്തിൽ യോഗയുടെ പ്രാധാന്യം എത്രമാത്രം ഉണ്ടെന്ന് മനോഹരമായി പറഞ്ഞു കൊടുത്തുകൊണ്ട്  കുട്ടികളെ യോഗ ചെയ്യിപ്പിച്ചു.ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പത്തനംതിട്ട എക്സൈസ് ഓഫീസർ ശ്രീ ഹരീഷ് സാർ ക്ലാസ്സെടുത്തു. സ്കൂളിന്റെ പരിസരം മുഴുവൻ ലഹരി വിമുക്തമാണോ എന്ന് പരിശോധിച്ചു.  ഹയർസെക്കൻഡറി അധ്യാപികയായ  ശ്രീമതി ശ്രുതി ജീവിതശൈലി രോഗങ്ങളെ പറ്റി ക്ലാസ് എടുത്തു. ഓഗസ്റ്റ് 15 ആം തീയതി  സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ ശ്രീമതി രാധിക  പതാക ഉയർത്തി. തുടർന്ന് ജെ ആർ സി പ്രവർത്തകർ ദേശഭക്തിഗാനം ആലപിച്ചു.  സെപ്റ്റംബർ എട്ടാം തീയതി  സ്കൂൾതലത്തിൽ ഹെൻട്രി ക്വിസ് മത്സരം നടന്നു. ഹൈസ്കൂൾ വിഭാഗത്തിൽ  വിജയികളായ  സൂര്യ എസ്സും  കൃഷ്ണജ കേസും യുപി വിഭാഗത്തിൽ വിജയികളായ നൂറിയും നാസിലെയും സെപ്റ്റംബർ ഇരുപതാം തീയതി ഉപജില്ലാതലത്തിൽ മത്സരിച്ചു.  യുപി വിഭാഗത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. സെപ്റ്റംബർ 30-ആം തീയതി ജില്ലാതലത്തിൽ മത്സരിക്കുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. പിന്നീട് ഗാന്ധിജയന്തിയുടെ അനുബന്ധിച്ച് ജെ ആർ സി പ്രവർത്തകർ സ്കൂൾ പരിസരം വൃത്തിയാക്കി. തുടർന്ന് നവംബർ ഒന്നിന് കേരളപ്പിറവിയും  ജനുവരി 26ന് റിപ്പബ്ലിക് ദിനവും ആഘോഷിച്ചു. തുടർന്ന് ഫെബ്രുവരി ഒന്നാം തീയതി 8 9 10 ക്ലാസിലെ കുട്ടികൾക്ക് ജെ ആർ സി പരീക്ഷ നടത്തി. എല്ലാവരും ഉയർന്ന മാർക്കോടെ പാസാക്കുകയും സർട്ടിഫിക്കറ്റ് നേടുകയും  ചെയ്തു.