Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float



ഗവണ്മെന്റ് എസ്. വി. എച്ച. എസ്. എസ് കുടശ്ശനാട്ടിൽ ഗണിത ക്ലബ്‌ പ്രവർത്തിക്കുന്നുണ്ട്. ഗണിത ക്ലബ്ബിന്റെ വിഭാഗമായിട്ട് പ്രൈമറി ഹയർസെക്കന്ററി വിഭാഗത്തിൽ ഗണിത ലാബ് ഉണ്ട് സ്കൂൾ തലത്തിലും, ഉപജില്ലാതലത്തിലും, ജില്ലാതലത്തിലും നടക്കുന്ന ഗണിത ശാസ്ത്ര മേളകളിൽ കൺസ്ട്രക്ഷൻ വിഭാഗത്തിലും നമ്പർ ചാറ്റ് വിഭാഗത്തിലും മറ്റു മത്സര ഇനങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കുന്നുണ്ട്. ജോമട്രിക് കൺസ്ട്രക്ഷനിൽ ജില്ലാതരം വരെ സമ്മാനം കിട്ടിയിട്ടുണ്ട് കോവിഡ് കാലഘട്ടത്തിൽ ഓൺലൈനിലായി കുട്ടികളെ കൊണ്ട് ജോമെട്രിക് പറ്റേൺ വരപ്പിച്ചു പ്രദർശിപ്പിക്കുന്നു. അങ്ങനെ കുട്ടികളിലെ നാടൻ പാട്ടുകളിലൂടെയാണ് ഗണിത ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ ഗണിത പാട്ടുകൾ തുരുവാതിരപാട്ടായും, വള്ളകളിപാട്ടായും, നാടൻ പാട്ടുകളായും ഉണ്ടാക്കി കുട്ടികൾക്ക് ഗണിതത്തോട് താൽപര്യം വർധിപ്പിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നു. ശ്രീ ഉദയനാണ് ഗണിത ക്ലബ്ബിന്റെ കൺവീനർ.