ഗവ എച്ച് എസ് പുഴാതി/അക്ഷരവൃക്ഷം/2020 ലെ പുതിയ അതിഥി

Schoolwiki സംരംഭത്തിൽ നിന്ന്
2020 ലെ പുതിയ അതിഥി

നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്തതും ലോകത്തെ മുഴുവൻ ആശങ്കയിലും ഭീതിയിലുമാക്കിയ ഒരു തരം വൈറസ് .ഈ വൈറസിനെ 19 താമത്തെ വൈറസായി സ്വീകരിച്ചു. Covid-19(coronavirus deseese) ചൈന എന്ന രാജ്യത്ത് വൻ ദുരിതവും നാശനഷ്ടങ്ങളും വരുത്തിവെച്ച് കൊണ്ടായിരുന്നു ഈ വൈറസിന്റെ വരവ്.ചൈനക്കാർക്ക് വൈറസിനെ നേരിടാൻ സാധിച്ചില്ല. ഓരോ സെക്കൻറിലും ഓരോ മിനിറ്റിലും ഓരോ മണിക്കൂറിലും മനുഷ്യ ശരീരങ്ങൾ ചത്തൊടുങ്ങുകയാണ്. അതിനെ വേണ്ടത്ര മുൻ കരുതലോടെ അവർ കണ്ടില്ല. ചൈനയിൽ നിന്നും ഓരോ രാജ്യത്തിലേക്കും പടരുകയാണ് ഈ വൈറസ് .അങ്ങനെ ലോകം മുഴുവനും കൊറോണ വൈറസിന്റെ ഭീതിയിലാകുന്നു. പിന്നീട് ഓരോ രാജ്യവും കൊറോണ വൈറസിന്റെ ഗൗരവം മനസിലാക്കിക്കൊണ്ട് അതിന്റെ തായ മുൻകരുതലുകളും നടപടികളും നടപ്പിലാക്കാൻ തുടങ്ങി. അതിന്റെ ഭാഗമായി കൊറോണ ബാധിച്ച രാജ്യങ്ങളിൽ സമ്പൂർണ്ണ ലോക് ഡൗൺപ്രഖ്യാപിച്ചു. ദ്യോഗസ്ഥൻമാർ നൽകുന്ന നിർദ്ദേശങ്ങൾ തള്ളിക്കളയുകയാണ് നമ്മളിൽ പലരും. കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കിനെ പലരും പുറത്തു പോവുകയാണ്.നമ്മുടെ സുരക്ഷയ്ക്കു വേണ്ടി കഷ്ടപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥൻമാരും മറ്റ് ഉദ്യോഗസ്ഥരും അതുപോലെ ഈ രോഗം ബാധിച്ചവരെ ചികിത്സിക്കുന്ന ഡോക്ടർമാരും നഴ്സുമാരും നമുക്കു വേണ്ടി അവരുടെ ജീവൻ പണയം വെച്ചാണ് ഊണും ഉറക്കവുമില്ലാതെ കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്.ലോക് ഡൗൺ ശരിക്കും നമ്മെ ശിക്ഷിക്കുവാനല്ല, നമ്മുടെ നൻമക്കു വേണ്ടിയാണ്. ഈ വൈറസിനെ നശിപ്പിക്കാൻ വേണ്ടി നമുക്കു വേണ്ടത് ജാഗ്രതയും ഒപ്പം ക്ഷമയുമാണ്. നമുക്ക് ലഭിക്കുന്ന നിർദ്ദേശങ്ങൾ അതേപടി അനുസരിക്കുക. വ്യക്തി ശുചിത്വം ഉറപ്പുവരുത്തുക. മറ്റൊരാളുടെ അസുഖം എനിക്ക് വരുമോ എന്ന ഭയമല്ല, വേണ്ടത്. എന്റെ അസുഖം മറ്റൊരാൾക്ക് പകരരുതെന്ന മുൻകരുതൽ മതി ഈ വൈറസിനെ വേരോടെ പിഴുതെറിയാൻ. ഈ കൊറോണ കാലത്ത് കൊറോണ വൈറസ്നമുക്ക് ധാരാളം പാഠങ്ങൾ പകർന്നു തന്നു. വെടിക്കെട്ടും ശബ്ദകോലാഹലവുമില്ലാതെ ഉത്സവങ്ങൾ നടത്താമെന്നും എത്ര വലിയ പുരാതന ആചാരങ്ങളും ഒരു കമ്മിറ്റിയും കൂടാതെ ഒറ്റയടിക്ക് ഉപേക്ഷിക്കാമെന്നും അടുത്തുകൂടി പോയാലും തിരിഞ്ഞു നോക്കാത്തവർ ഇപ്പോൾ ജലദോഷവും തമ്മിലും ഉണ്ടോ എന്ന് നോക്കിത്തുടങ്ങി. കുറച്ചു പേർ മാത്രം പങ്കെടുത്താലും ആർഭാടങ്ങളില്ലാതെ കല്യാണവും ചടങ്ങുകളും നടത്താമെന്നും, പുറത്തു പോയി വന്നാൽ കൈകാൽ മുഖം കഴുകി വീട്ടിൽ കയറുന്നത് പഴഞ്ചൻ ഏർപ്പാടല്ല എന്നും നമ്മൾ മനസ്സിലാക്കി.ഏറ്റവും വലിയ പാഠം ,മനുഷ്യ ജീവിതം നിമിഷങ്ങൾ കൊണ്ട് മാറ്റി മറിയാം എന്നത് തന്നെയാണ്.ലോക് ഡൗൺപ്രഖ്യാപിക്കാനുള്ള കാരണം, നിരന്തരമായി ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടരുന്ന വൈറസിന്റെ സഞ്ചാരം തടഞ്ഞ് അതിന്റെ ശക്തി ഇല്ലാതാക്കി നശിപ്പിക്കുക എന്നതാണ്.(Break the chain) പേമാരിയെയും പ്രളയത്തെയും പൂമാല പോലെ സ്വീകരിക്കുകയും പുഷ്പം പോലെ തോൽപ്പിക്കുകയും ചെയ്ത നമുക്ക് ഒരു മീറ്റർ പോലും വായുവിൽ സഞ്ചരിക്കാൻ കഴിയാത്ത കൊറോണ വൈറസിനെ തോൽപ്പിക്കാൻ എളുപ്പമാണ്. പ്രളയത്തെ തോൽപ്പിച്ചത് ഒന്നിച്ചു നിന്നാണെങ്കിൽ കൊറോണയെതോൽപ്പിക്കേണ്ടത് വേറിട്ടു നിന്നാണ്. നമ്മുടെ നാടിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് നിങ്ങൾക്ക് തോന്നിയിട്ടുണ്ടെങ്കിൽ ഇതൊരു അവസരമാണ്. നിങ്ങൾ എല്ലാവരും വീട്ടിൽ തന്നെ കഴിയുക .അതാണ് ഇപ്പോൾ നമ്മുടെ നാടിനോട് ചെയ്യാവുന്ന ഏറ്റവും വലിയ നൻമ - STAY AT HOME. BESAFE.

ഫാത്തിമത്ത് നൂറ
9 സി ഗവ എച്ച് എസ് പുഴാതി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം