ഗവ എച്ച് എസ് പുഴാതി/അക്ഷരവൃക്ഷം/നല്ല മനസ്സിന്റെ ഉടമ

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല മനസ്സിന്റെ ഉടമ

ഒരു ഗ്രാമത്തിൽ മൂന്ന് പേർ താമസിച്ചിരുന്നു. ഒരു കുട്ടിയും അച്ഛനും അമ്മയുമാണ് ഒരു ചെറിയ കുടിലിൽ ജീവിതം നീക്കി കൊണ്ടുപോയത്. അച്ഛൻ വയ്യാതെ കിടപ്പിലാണ്. അമ്മ വീട്ടുജോലിക്ക് പോയാണ് ആ കുടുംബത്തെ നോക്കിയിരുന്നത്. അങ്ങനെ ആ കുടുംബം പാതി പട്ടിണിയിൽ കഴിഞ്ഞു. ഒരു മഴ പെയ്താൽ തകർന്നു പോകുന്ന വീടാണ് അവരുടേത്. ആ കുട്ടിക്ക് ഒരു വയസ്സാണ്. അവന്ടെ പേര് അപ്പു എന്നാണ്. അപ്പുവിന്റെ അച്ഛൻ അവന് ഒന്നര വയസ്സായപ്പോൾ മരിച്ചു പോയി. അമ്മയ്ക്ക് കിട്ടുന്ന തുച്ഛമായ പണം കൊണ്ട് അവർ നാളുകൾ നീക്കി തുടങ്ങി. മകൻ വളർന്നു വന്നു. അവനെ കഷ്ടപെട്ട് അമ്മ പഠിപ്പിച്ചു. ഏഴാം ക്ലാസ് കഴിന്നപ്പോൾ അവൻ തന്റെ അമ്മയുടെ കഷ്‌ടപ്പാടുകൾ മനസ്സിലാക്കാൻ തുടങ്ങി. അവൻ അമ്മയെ സഹായിക്കാൻ മുത്തുകൾ കോർത്ത്‌ മനോഹരമായ മാലകൾ നിർമിക്കാൻ തുടങ്ങി. അവധി കാലമായതിനാൽ അത് രാവിലെ തന്നെ ഗ്രാമത്തിലെ ചന്തയിൽ കൊണ്ടുപോയി വിൽക്കും. ആദ്യത്തെ ദിവസം പ്രതീക്ഷിക്കാത്ത പണം അപ്പുവിന് കിട്ടി. അവൻ ആ തുകയ്ക്ക് സന്തോഷത്തോടെ കുറച്ചു വീട്ടുസാധനങ്ങൾ വാങ്ങി. അമ്മയ്ക്ക് സന്തോഷമായി. രാത്രിയായപ്പോൾ അവർ ഭക്ഷണം കഴിച്ചു കിടന്നു. അപ്പുവിന് ഉറക്കം വന്നില്ല. അവൻ എഴുന്നേറ്റ് ഒരുപാട് മലകൾ നിർമിക്കാൻ തുടങ്ങി. ആദ്യത്തെക്കാളും മനോഹരമായിരുന്നു അത്. അവൻ രാവിലെ ആവുന്നത് വരെ മുത്തുകൾ കോർത്തു മാലയുണ്ടാക്കി. അങ്ങനെ നേരം വെളുത്തു. അമ്മ പതിവില്ലാതെ പാൽചായയായിരുന്നു അപ്പുവിന് കൊടുത്തത്. അവന്റെ ഇന്നലത്തെ പണം കൊണ്ട് വാങ്ങിയാതായിരുന്നു അത്. അവൻ അതും കുടിച്ചു ചന്തയിലേയ്ക്ക് പോയി. അവിടെ നിന്നും കുറെ കുഞ്ഞുകുട്ടികൾ അപ്പുവിന്റെ മാല കണ്ട് വേണമെന്ന് വാശിപിടിക്കാൻ തുടങ്ങി. മാതാപിതാക്കൾ അവർക്ക് അത് വാങ്ങികൊടുക്കുകയും ചെയ്തു. അവന്റെ കൈകളിൽ പണം വരുമ്പോൾ അവൻ ചിന്തിച്ചു സ്കൂൾ തുറക്കുമ്പോൾ അമ്മയെ കഷ്‌ടപ്പെടുത്താതെ തന്റെ ചിലവുകൾ താൻ തന്നെ വഹിക്കുവാൻ. അന്ന് രാത്രി കിട്ടിയ പണം എണ്ണി തിട്ടപ്പെടുത്തി പുസ്തക കടയിൽ പോയി. എട്ടാം ക്ളാസിലേക്ക് വേണ്ട കുറച്ചു പുസ്തകങ്ങൾ വാങ്ങി. ബാക്കി ഉണ്ടായിരുന്ന കുറച്ചു രൂപക്ക് അരിയും വാങ്ങിച്ചു വീട്ടിലേക്കു മടങ്ങി.

അമ്മ കാത്തിരുന്ന് ഉറങ്ങിയിരുന്നു. അമ്മയെ അവൻ എഴുന്നേൽപ്പിച്ചില്ല. അവന് തലേദിവസം ഉറങ്ങാതിരുന്നതിനാൽ നല്ല ഉറക്കം വരുന്നുണ്ടായിരുന്നു. അവൻ ഉറങ്ങി. നേരം വെളുത്തപ്പോഴാണ് അവൻ ഓർത്തത്, മാലകൾ ഇനി ആറ് എണ്ണമേ ഉള്ളൂ എന്ന്. അവൻ ആ ദിവസം ചന്തയിൽ പോവാതെ വീട്ടിലിരുന്ന് ഒരുപാട് മാലകൾ ഉണ്ടാക്കി. അവന്റെ മാലകൾക്ക് വളരെയേറെ ഭംഗിയുണ്ടായിരുന്നതിനാൽ വേഗം വിറ്റു തീർന്നിരുന്നു. അങ്ങനെ സ്കൂൾ തുറക്കാനായി. അവന്റെ പണം കൊണ്ട് തന്നെ ബാഗും യൂണിഫോമും വാങ്ങി.

ഒരു ദിവസം അവന്റെ അടുക്കൽ ഒരു ധനികനായ യുവാവ് വന്നു. അയാളുടെ കയ്യിൽ വീടിന്റെ ആധാരം ഉണ്ടായിരുന്നു. അങ്ങനെ അയാൾ രണ്ട് മാലയും വാങ്ങി അവന് നൂറുരൂപ കൊടുത്തു. ബാക്കി വേണ്ട എന്ന് പറഞ്ഞു. അയാൾ വീട്ടിലേക്ക് മടങ്ങി. കുറെ കഴിഞ്ഞപ്പോഴാണ് അപ്പു അത് ശ്രദ്ധിച്ചത്. ആ യുവാവ് ആധാരം അവിടെ വച്ചു മറന്നുപോയിരിക്കുന്നു അവൻ അത് തിരിച്ചു നൽകാനായി ഗ്രാമത്തിൽ നിന്നും പട്ടണത്തിലേക്ക് പോയി. നേരം രാത്രിയായതു അപ്പു അറിഞ്ഞില്ല. അമ്മ വീട്ടിൽ കാത്തിരിക്കുകയാണ്. അമ്മയ്ക്ക് പേടിയായി. അവൾ കരയാൻ തുടങ്ങി. ആധാരത്തിൽ നിന്നും അഡ്രസ്സ് മനസ്സിലാക്കി അപ്പു ആ വീട്ടിലെത്തി. അതി മനോഹരമായ വീടായിരുന്നു അത്. അവൻ നോക്കിയപ്പോൾ യുവാവ് അവിടെ കരഞ്ഞ് കൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു. അയാളോട് അപ്പു കരയുന്നതിന്റെ കാര്യം തിരക്കി. യുവാവ് പറഞ്ഞു :കോടികൾ വിലമതിക്കുന്ന ഈ വീടിന്റെ ആധാരം കാണുന്നില്ല. അവന് വേഗം ആധാരം എടുത്ത് അയാൾക്ക് കൊടുത്തു. യുവാവ് സന്തോഷ ഭരിതനായി. യുവാവ് ചോദിച്ചു : നിനക്ക് പ്രത്യുപകാരമായി ഞാൻ എന്താണ് ചെയ്യേണ്ടത്. അപ്പു പറഞ്ഞു :വിരോധമില്ലെങ്കിൽ ഒന്ന് എന്റെ വീട് വരെ കൊണ്ട് വിടുമോ. അങ്ങനെ അവർ രണ്ടു പേരും അവന്റെ വീട്ടിലേക്ക് പോയി. അവന്റെ വീട് കണ്ട് യുവാവ് ദുഃഖിതനായി. അവന്റെ അമ്മ ഓടി വന്ന് അവനെ വാരിപ്പുണർന്നു. ആ യുവാവ് തന്റെ വീട്ടിലേക്ക് മടങ്ങി. അപ്പു സംഭവിച്ചതെല്ലാം അമ്മയോട് പറഞ്ഞു.

നേരം വെളുത്തു. ആരോ കതകിൽ മുട്ടുന്ന ശബ്ദം കേട്ട് അപ്പുതുറന്നു നോക്കി. ഇന്നലെ കണ്ട യുവാവും അദ്ദേഹത്തിന്റെ അമ്മയും ആയിരുന്നു അത്. ആ യുവാവ് ആവർത്തിച്ചു ചോദിച്ചു:പ്രത്യുപകാരമായി എന്താണ് ഞാൻ ചെയ്യേണ്ടത്. അവൻ പറഞ്ഞു :ഞാൻ എന്റെ കടമയാണ് ചെയ്തത്. എനിക്കൊന്നും ആവശ്യമില്ല. അപ്പോൾ യുവാവിന്റെ അമ്മ അപ്പുവിനോട് പറഞ്ഞു :മകനേ, നീയും എന്റെ മകനെ പോലെ ആണ്. അത് കൊണ്ട് അമ്മ തരുന്നത് മകൻ നിരസിക്കരുത്. അങ്ങനെ അപ്പു അത് സ്വീകരിച്ചു. അങ്ങനെ അപ്പുവിന്റെ വീടിന്റെ സ്ഥാനത്ത് പുതിയ വീട് വച്ചു നൽകി. അതിന്റെ കൂടെ ആ യുവാവ് കുറച്ചു പണം നൽകി. അപ്പോൾ അപ്പു അത് സന്തോഷത്തോടെ നിരസിച്ചു കൊണ്ട് പറഞ്ഞു :എനിക്ക് ഇപ്പോൾ ഒരു തൊഴിൽ ഉണ്ട്. അത് കൂടാതെ മറ്റൊരു അടുക്കിളതോട്ടവും നിർമ്മിച്ചു ഞങ്ങൾ സുഗമായി ജീവിച്ചോളാം. ഈ ചെയ്തു തന്ന ഉപകാരങ്ങൾക്കെല്ലാം നന്ദി. അങ്ങനെ അവർ അടുക്കിള തോട്ടമുണ്ടാക്കി. അവരുടെ ജീവിതം സുഖ സുന്ദരമായി. നല്ല മനസിന്റെ ഉടമയാണ് അപ്പു. അത് കൊണ്ടാണ് അവന്റെ ജീവിതം മാറിമറിന്നത്.

ആയിഷ.
9. A ഗവ എച്ച് എസ് പുഴാതി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ